Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 3:07 pm

Menu

Published on October 28, 2013 at 1:51 pm

നടിയെ പീഡിപ്പിച്ചതിന് അമ്മാവന്‍ അറസ്റ്റില്‍

arrested-an-uncle-and-cousin-of-upcoming-actress-nikunj-malik

ഫരീദാബാദ്:നടിയേയും നടിയുടെ അമ്മയേയും വര്‍ഷങ്ങളായി ശാരീരിക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കിയ അമ്മാവനും മകനുമെതിരെ ബോളിവുഡ് നടി പരാതി നല്‍കി. നടിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു.നികുഞ്ച് മാലിക (28) ആണ് അമ്മാവനും മകനുമെതിരെ രംഗത്തെത്തിയത്. ഒക്ടോബര്‍ 26 ടെലിവിഷനിലൂടെ ശ്രദ്ധേയയായ മാലിക് ബോളിവുഡ് ചിത്രങ്ങളില്‍ സജീവമാകുന്നതിന്‍റെ തിരക്കിലാണ്.ബോളിവുഡില്‍നിന്ന് നടി പിന്മാറമെന്നും മറ്റും ആവശ്യപ്പെട്ടായിരുന്നു അമ്മാവൻറെ പീഡനം.
നടിയെ പീഡിപ്പിച്ച അമ്മാവന്‍ അറസ്റ്റില്‍ അച്ഛനേയും അമ്മാവന്‍ തനിയ്‌ക്കൊപ്പം ചേര്‍ത്തെന്നും ആകെ അമ്മ മാത്രമാണ് പിന്തുണ നല്‍കുന്നതെന്നും നടി പറഞ്ഞു.അമ്മയെ ഉപദ്രവിയ്ക്കാനും ഫോണിലൂടെ ഭീഷണിപ്പെടുത്താനും തുടങ്ങിയതോടയാണ് ഫരീദാബാദ് പൊലീസില്‍ പരാതി നല്‍കിയത്.മുംബൈയില്‍ താമസിയ്ക്കുന്ന നായിക ഇടയ്ക്ക് തൻറെ ഫരീദാ ബാദിലുള്ള വീട്ടില്‍ സന്ദര്‍ശനം നടത്തുമായിരുന്നു.മുംബൈയിലെ നടിയുടെ മേല്‍വിലാസം ആവശ്യപ്പെട്ടും അമ്മാവന്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് നടി പറഞ്ഞു.നടിയുടെ അമ്മയുടെ സ്വന്തം സഹോദരനും മകനുമാണ് കേസില്‍ അറസ്റ്റിലായത്. ഇവര്‍ സ്ത്രീയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നത് റെക്കോര്‍ഡ് ചെയ്ത ശേഷം പൊലീസിന് കൈമാറിയിരുന്നു. മഹാവീര്‍ സിംഗ്,അമിത് മാലിക് എന്നിവരാണ് അറസ്റ്റിലായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News