Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വണ്‍ ബൈ ടു എന്ന തന്റെ ചിത്രത്തിലെ ഹണി റോസിന്റെ ലിപ്ലോക്ക് രംഗം സിനിമയുടെ പ്രമോഷനു വേണ്ടി ഉപയോഗിച്ചതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്.
മനോരമ ഓണ്‍ലൈനിന് അനുവദിച്ച ദീര്‍ഘ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വണ്‍ ബൈ ടു തിയേറ്ററുകളില്‍ കാര്യമായി വിജയിക്കാത്തത് അതില്‍ ജനം ആഗ്രഹിക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് കുറവായിരുന്നതുകൊണ്ടാണെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
ആ സിനിമയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ലിപ്ലോക്ക് രംഗം പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ ഹണി റോസ് പ്രതികരിച്ചതു ശ്രദ്ധയില്‍പ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചതില്‍ തനിക്കൊരു പങ്കുമില്ല. വാണിജ്യ താല്‍പര്യത്തോടെയല്ല അങ്ങനെയൊരു രംഗം ഉള്‍പ്പെടുത്തിയതെന്നും അരുണ്‍ പറഞ്ഞു. ആ സിനിമയില്‍ അത്തരം വൈകാരികമായ സീനില്‍ കഥാപാത്രങ്ങളുടെ സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നു അത്. ആ രീതിയില്‍ ബോധ്യപ്പെട്ടതുകൊണ്ടാണു ഹണിറോസ് അഭിനയിക്കാന്‍ തയാറായതും, അരുണ്‍ വ്യക്തമാക്കി.
പ്രിയദര്‍ശന്റെ ഹിന്ദി സിനിമകളുടെയെല്ലാം എഡിറ്റിങ്ങ് നിര്‍വഹിച്ചത് അരുണായിരുന്നു. പിന്നീട് കോക്ക്‌ടെയ്ല്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അരുണ്‍ വെടിവഴിപാട് എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല ഇടതുപക്ഷ രാഷ്ട്രീയം പ്രമേയമാവുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എടുത്തതിന്റെ പേരില്‍ തനിക്കു കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അരുണ്‍ പറഞ്ഞു. അന്നു ശക്തമായി പറയണമെന്നു തോന്നിയ പ്രമേയമാണ്. ഇപ്പോഴാണെങ്കിലും അങ്ങനെയൊരു സിനിമയെടുക്കാന്‍ ആശങ്കയേതുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply