Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയിൽ വരുന്നതിന് മുൻപേ ആശാ ശരത്തും നടൻ ജയറാമും അടുത്തറിയുന്നവരാണ്.എന്നാല്‍ ഇത്രയും കാലമായി അഭിനയ രംഗത്ത് രണ്ടു പേരും സജീവമാണെങ്കിലും ഇതുവരെ ഒന്നിച്ചഭിനയിക്കാന്‍ ആയിട്ടില്ല.ഭാഗ്മതി എന്ന ആദ്യ തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ നടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന റോളില്‍ നടന്‍ ജയറാമും എത്തുന്നുണ്ട്. ആശ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പിന്നാലെ സൈക്കിളെടുത്ത് കറങ്ങുകയായിരുന്നു പണിയെന്ന് ഒരു സ്‌റ്റേജ് ഷോയ്ക്കിടെ ജയറാം പറഞ്ഞിരുന്നു. എന്നാല്‍ അത് നുണയാണെന്നാണ് ആശ ശരത് പറയുന്നത്.
‘അടുത്തടുത്ത വീടുകളാണ് എന്റെയും ജയറാമേട്ടന്റെയും. അദ്ദേഹത്തിന്റെ അനിയത്തി മഞ്ജുവും ഞാനും ക്ലാസ്‌മേറ്റ്‌സാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴേ ജയറാമേട്ടന്‍ സിനിമയില്‍ നായകനായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോളജ് ഡേ ഉദ്ഘാടനത്തിന് ജയറാമേട്ടനെ വിളിച്ചുകൊണ്ടു പോയിട്ടുണ്ട്. ‘കമലദളത്തില്‍ ഒരു റോളുണ്ട്, പോയി അഭിനയിക്കൂ’ എന്നു പറഞ്ഞത് ജയറാമേട്ടനായിരുന്നു. അന്ന് അതിനു പറ്റിയില്ല… എന്റെ പിന്നാലെ സൈക്കിളെടുത്ത് കറങ്ങുമായിരുന്നു എന്നൊക്കെ പറഞ്ഞത് വെറും നുണയാ…” ആശ ശരത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ ആദ്യ തെലുങ്ക് ചിത്രമായ ‘ഭാഗ്മതി’ എന്ന ചിത്രത്തിലാണ് ജയറാമിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും ആശാ ശരത് പറയുന്നു. ഒരു വിവാഹ സല്‍ക്കാര ചടങ്ങിനിടയില്‍ ജയറാം രസകരമായി ഈ സംഭവം പറഞ്ഞതും ആശാ ശരത് ഓര്‍ക്കുന്നു, ‘അങ്ങനെ വന്നുവന്ന് അങ്ങ് തെലുങ്കില്‍ പോകേണ്ടി വന്നു, ആശയോടൊപ്പം ഒരു പടം ചെയ്യാന്‍’.. സിനിമയില്‍ വന്നതിനു ശേഷം ഒരുപാടു നാളുകള്‍ക്കു ശേഷമാണു രണ്ടു പേരും ഒന്നിക്കുന്നതെന്നും ആശാ ശരത് പറഞ്ഞു.
Leave a Reply