Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 20, 2025 7:06 pm

Menu

Published on November 1, 2013 at 2:24 pm

ആഷിഖും റിമയും വിവാഹിതരായി

ashiq-abu-and-rima-kallingal-married

കൊച്ചി : രണ്ടു വര്‍ഷം നീണ്ടു നിന്ന ആഷിഖ് അബു റിമ കല്ലിങ്കൽ പ്രണയത്തിന് സാക്ഷാത്കാരം. മലയാള സിനിമയിലെ സംവിധായകരില്‍ ശ്രദ്ധേയനായ ആഷിഖ് ബുവും നായികമാരില്‍ മുന്‍നിരയിലുള്ള റീമ കലിങ്കലും ഇന്നു രാവിലെ എറണാകുളം തൃക്കാക്കര സബ് രജിസ്റ്റര്‍ ഓഫിസീല്‍ വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെ വിവാഹിതരായി . ഇരുവരുടെയും മാതാപിതാക്കളും അടുത്ത സുഹൃത്തുകളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിനു മുന്‍പ്‌ ഇരുവരും കാക്കനാടുള്ള ഒരു ഫ്ലാറ്റില്‍ ഒരുമിച്ചായിരുന്നു താമസം ഇത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരും വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് അറിയിച്ചത്. എന്നാല്‍ വിവാഹചടങ്ങുകള്‍ ലളിതമാക്കി മറ്റുള്ളവർക്ക് കൂടി മാതൃകയായിരിക്കുകയാണ് ഇരുവരും. പത്തുലക്ഷം രൂപ കാന്‍സര്‍ രോഗികളുടെ ചികില്‍സക്കായി നല്‍കിയ ഇരുവരും ലോകത്തിനു നല്ല ഒരു മാതൃക കാട്ടി കൊടുത്തത്. കൂടാതെ വിവാഹത്തോടനുബന്ധിച്ച് എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് വിവാഹ സദ്യയും ഇരുവരും ചേര്‍ന്ന് ഏര്‍പ്പാടാക്കിയിട്ടുണ്ട് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News