Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 12:39 pm

Menu

Published on February 6, 2015 at 10:40 am

കൊക്കെയ്ൻ കേസ് ; മംഗളം പത്രത്തിനെതിരെ ആഷിഖ് അബു രംഗത്ത്

ashiq-abu-will-file-case-against-mangalam-daily

മംഗളം പത്രത്തിനെതിരെ സംവിധായകൻ ആഷിഖ് അബു രംഗത്ത്. തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് തൻറെ നിലപാട് വ്യക്തമാക്കി മംഗളത്തിനെതിരെ ആഞ്ഞടിച്ച് ആഷിഖ് അബു രംഗത്തെത്തിയത്. കൊക്കെയ്ന്‍ കേസില്‍ തന്നെയും റിമയെയും ഫഹദ് ഫാസിലിനെയും പോലീസ് ചോദ്യം ചെയ്യാൻ അനുവാദം തേടിയെന്ന വാർത്തയ്ക്കെതിരെയും ഈ വാർത്ത എഴുതിയ പത്ര ലേഖകൻ ജയചന്ദ്രനെതിരെയുമാണ് ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്. മംഗളം ലേഖകന്റേത് വേശ്യാവൃത്തിയാണെന്നും തനിക്കും ഭാര്യ റിമയ്ക്കും നടന്‍ ഫഹദിനുമെതിരെ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ മൂന്ന് പേരും മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും ആഷിഖ് അബു തൻറെ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ അതില്‍ നിന്നുള്ള നഷ്ടപരിഹാരത്തുക മാധ്യമ വേട്ടയ്ക്കിരയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരയണന് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ദിവസം തന്നെ പത്രത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ആഷിഖ് അബു അറിയിച്ചു. ഏത് തരത്തിലുള്ള കേസന്വേഷണത്തിനും തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഷിഖ് അബുവിൻറെ പോസ്റ്റിൻറെ പൂർണ്ണരൂപം ചുവടെ

മിണ്ടിയാല്‍ മാവോയിസ്റ്റ് , അല്ലെങ്കില്‍ കൊക്കൈന്‍ !
എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള ചേട്ടന്‍) ‘ entertainment ‘ ആയിരുന്നു. അത് കൊണ്ട് തന്നെ അപൂര്‍വം ചില മാധ്യമ വ്യഭിചാരികള്‍ വ്യക്തി വിരോധമോ രാഷ്ടീയ വിരോധമോ തീര്‍ക്കാന്‍ സ്വയം വേശ്യയായി കഥകള്‍ മെനയുംബോള്‍, അത് സിനിമാക്കാര്‍ക്ക് എതിരെ ആണെങ്കില്‍ ഈ പറഞ്ഞ ‘ entertainment അതിന്റെ പാരമ്യത്തില്‍ എത്തും. എന്തായാലും ‘തനിനിറം ജയചന്ദ്രന്‍’ എന്ന മഹാനായ പത്രക്കാരന്‍ ‘മംഗളം’ ദിനപത്രത്തില്‍ ചെയ്ത വേശ്യാവൃത്തി നന്നായി. നല്ല ‘ entertainment ‘ ആയി. പണ്ട് ഇതേ കക്ഷി വ്യാജ വാര്‍ത്ത എഴുതിപിടിപ്പിച്ച് ജീവിതം തകര്‍ത്ത, ഇന്ന് കേരളീയര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന ഒരു പേരുണ്ട്, ISRO ശാസ്ത്രഞന്‍ നമ്പി നാരായണന്‍. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് ആ വ്യാജ വാര്‍ത്ത! വിശ്വസിച്ചതിലൂടെ ആ വലിയ മനുഷ്യനോട് നമ്മള്‍ ചെയ്തത്.

കേരള പോലീസ് എന്നെയും റിമയെയും ഫഹദ് ഫാസിലിനെയും കൊക്കൈന്‍ കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്നും, ത്രില്ലിംഗ് അയ ഒരു ക്ലൈമാക്‌സ് ആയിരിക്കും ഈ കേസിന് എന്നും ഒക്കെ ഈ മഹാന്‍ എഴുതികൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കാര്യം കേരള പോലീസിന്റെ അറിവില്‍ ഇല്ല എന്നും, വാര്‍ത്ത! മാധ്യമ സൃഷി മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തകരോട് പോലീസ് അധികാരികള്‍ വെളിപെടുതിയതോടെ ചെയ്തതോടെ ചിത്രം മാറി. കേരളത്തിലെ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും സത്യം എന്താണെന്ന് പോലീസ് അധികാരികളെ തന്നെ വിളിച്ച് ചോതിച്ചതില്‍ വളരെ സന്തോഷം.

തന്നെ പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരു ഇംഗ്ലീഷ് പത്രത്തിന് എതിരെ നടന്‍ ദിലീപേട്ടന്‍ മാനനഷ്ട്ടത്തിനു കേസ് കൊടുത്തത് പോലെ തന്നെ ഒരു കേസ് ഈ ചേട്ടനും പത്രത്തിനും എതിരെ ഞങള്‍ മൂന്ന് പേരും നാളെ കൊടുക്കും. നഷ്ട്ടപരിഹാര തുക എത്രയായാലും, അത് എന്ന് കിട്ടിയാലും അത് ഇതേ രീതിയില്‍ ആക്രമിക്കപെട്ട നമ്പി നാരായണന് നല്‍കും.

ഷൈന്‍ ടോം എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈന്‍ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിയമ പ്രകാരം ശിക്ഷിക്കപെടും. അതിനു നാട്ടില്‍ പോലീസും നിയമവും ഒക്കെ നിലവില്‍ ഉണ്ട്.
എന്ത് തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും പരിശോധകള്‍ക്കും ഞങള്‍ എല്ലാവരും തയ്യാറാണ്. ഇനി അത് രാഷ്ട്രീയ പക പോക്കല്‍ ആണെങ്കില്‍ പോലും.


asq1


asq2

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News