Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:28 am

Menu

Published on August 25, 2015 at 10:13 am

ആശ്ലീല വെബ് സൈറ്റില്‍ കയറിയ വിവരം ചോര്‍ന്നതിനെത്തുടർന്ന് രണ്ടുപേര്‍ ആത്മഹത്യ ചെയ്തു

ashley-madison-hack-2-unconfirmed-suicides-linked-to-breach

ടൊറന്‍റോ: ആഷ്ലി മാഡിസണ്‍ ഹാക്കിങ് സംഭവം പുതിയ തലത്തിലേക്ക്. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഈ സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ഹാക്കര്‍മാര്‍ പരസ്യമാക്കിയതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്.

കാനഡയിലെ ടൊറന്‍റോയില്‍ നിന്നാണ് വാര്‍ത്ത. ഇത് സംബന്ധിച്ച് ഇന്നലെ ടൊറന്‍റോ പോലീസ് വാര്‍ത്ത സമ്മേളനം നടത്തി. ലോകത്തുതന്നെ ഏറ്റവും വലിയ ഹാക്കിങ്ങാണ് മാഷ്ലി മാഡിസണ്‍ സൈറ്റില്‍ നടന്നതെന്ന് ടൊറന്‍റോ പോലീസ് മേധാവി ബ്രെയ്സ് ഇവാന്‍സ് പറയുന്നു.

ഈ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഭീഷണിപ്പെടുത്തലാണ് രണ്ടുപേരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്. മരിച്ചവര്‍ രണ്ടും യുവാക്കളാണ് എന്നാണ് കനേഡിയന്‍ പോലീസ് നല്‍കുന്ന സൂചന. അതിനിടയില്‍ ഹാക്കര്‍മാരെ കണ്ടുപിടിക്കുന്നവര്‍ക്ക് ആഷ്ലി മാഡിസണ്‍ വെബ് സൈറ്റ് നടത്തുന്ന അവിഡ് ലൈഫ് മീഡിയ ഏതാണ്ട് 5 ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News