Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:57 pm

Menu

Published on March 14, 2016 at 3:03 pm

ചെയ്ത തെറ്റിന് മണിയോട് മാപ്പപേക്ഷിച്ച് ആസിഫ് അലി

asif-ali-apologies-to-kalabhavan-mani

തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയോട് മാപ്പപേക്ഷിച്ച് ആസിഫ് അലി.. ചാലക്കുടിയില്‍  സിനിമാ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മണിയുടെ അനുസ്മരണ പരിപാടിയിലാണ് ആസിഫ് പരസ്യമായി കലാഭവന്‍ മണിയുടെ ആത്മാവിനോട് മാപ്പപേക്ഷിച്ചത്.മണി തന്നെ ഒരുപാട് തവണ ചാലക്കുടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പക്ഷേ പോകാന്‍ കഴിഞ്ഞില്ല. വരാം വരാം എന്ന് പറഞ്ഞെങ്കിലും വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. അതിന് അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയാണെന്ന് നടന്‍ ആസിഫലി പറഞ്ഞു. മണി വളരെ സ്‌നേഹമുള്ള വ്യക്തി ആയിരുന്നു. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും വരുന്ന അഭിനേതാക്കള്‍ക്ക് മണിച്ചേട്ടന്‍ നല്‍കിയ പിന്തുണയും സ്‌നേഹവും വളരെ വലുതായിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News