Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 7:58 am

Menu

Published on February 22, 2014 at 1:33 pm

നടി അസിനും രാഹുല്‍ ശര്‍മയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്

asin-love-with-rahul-sharma

മലയാളിയായ  ബോളിവുഡ്  നടി അസിനും മൈക്രോമാക്‌സ് കമ്പനിയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രാഹുല്‍ ശര്‍മയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒരുമിച്ച് പല പാര്‍ട്ടികളിലും പങ്കെടുക്കുന്നതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.ഇരുവരും അത് തള്ളിക്കളയുകയോ ശരിവെക്കുകയോ ചെയ്തിട്ടില്ല.അച്ഛന്‍ ബിസിനസുകാരനായതിനാല്‍ ബിസിനസിനോട് ചെറുപ്പം മുതലേ താത്പര്യമുള്ളയാണ് അസിന്‍. കൂടാതെ ഇന്ത്യയില്‍ നിന്നായിരിക്കും താന്‍ പങ്കാളിയെ തിരഞ്ഞെടുക്കുക എന്നും നേരത്തേ അസിന്‍ സൂചിപ്പിച്ചിട്ടുണ്ട്. വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ് താരം എന്ന് കുറച്ചുനാളുകളായി വാര്‍ത്തകളുമുണ്ട്. എല്ലാം കൂട്ടിവായിക്കുമ്പോള്‍ അസിന്റെ പ്രണയവാര്‍ത്തയ്ക്ക് കൂടുതല്‍ വിശ്വാസ്യത ലഭിക്കുന്നു.ആമീര്‍ ഖാന്‍ ചിത്രം ഗജിനിയിലൂടെയാണ്  അസിൻ ബോളിവുഡിൽ  അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിലധികമായി അസിന്‍ അഭിനയിച്ച ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല.  അവസാനമായി പുറത്തിറങ്ങിയത് ഖിലാഡി 786 ആണ്, 2012 ല്‍. ഇപ്പോള്‍ അഭിഷേക് ബച്ചന്‍ നായകനാകുന്ന ആള്‍ ഈസ് വെല്‍ എന്ന ചിത്രത്തിലാണ് അസിന്‍ അഭിനയിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News