Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീശാന്ത് നായകനാകുന്ന മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളി ബോളിവുഡ് നടി അസിന്‍ ഉണ്ടാകില്ല.പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീശാന്തിൻറെ നായികയായി അസിന്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിര്‍ന്നു.എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ സംവിധായകന്‍ തള്ളി.ചിത്രത്തിലെ നായികയ്ക്കായി ബോളിവുഡ് നടിമാരില്‍ പലരുമായും ചര്‍ച്ചയിലാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ചര്‍ച്ച നടത്തുന്ന നടിമാരില്‍ അസിൻറെ പേരില്ലെന്നും അദ്ദേഹം പറഞ്ഞു .ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍മ്മിക്കുന്ന മഴവില്ലിനറ്റംവരെ എന്ന സിനിമയില്‍ അതിഥി റോളില്‍ ശ്രീശാന്ത് അഭിനയിച്ചിരുന്നെങ്കിലും ശ്രീയ്‌ക്കെതിരെ വാതുവയ്പ് ആരോപണം ഉയര്‍ന്നതിനാല്‍ ആ ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Leave a Reply