Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡിലെ താരസുന്ദരിയും മലയാളിയുമായ അസിനും മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയും പുതുവര്‍ഷത്തില്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്.വിവാഹത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ക്ഷണക്കത്ത് ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. അസിന്റെ വിവാഹമോതിരത്തിന് ഏകദേശം ആറ് കോടി രൂപ വില വരുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 27-ന് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ രാഹുലും അസിനും ഒന്നിച്ചാണ് പങ്കെടുത്തത്.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. 36 വയസുകാരനായ രാഹുല്‍ ശര്‍മ്മ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയുടെ ഉടമയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സക്‌സസ്ഫുള്‍ ബിസിനസ് മാഗ്‌നറ്റുകളില്‍ ഒരാളുമാണ്.മലയാളത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയാണ് അസിന്റെ ആദ്യ ചിത്രം. തമിഴിലും തെലുങ്കിലും താര റാണിയായിരുന്ന അസിന്റെ ആദ്യ ബോളിവുഡ് ചിത്രം ആമിര്‍ ഖാന്‍ നായകനായ ഗജിനിയാണ്. നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച അസിന്‍ ബോളിവുഡിലും പ്രശംസ നേടിയിരുന്നു.
Leave a Reply