Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:54 am

Menu

Published on May 6, 2014 at 12:50 pm

ട്രെയിനിനടിയിൽ ഒളിച്ചിരുന്നു യാത്ര ചെയ്ത യുവാവിനെ 1 മണികൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ പുറത്തെടുത്തു……!!!!

assam-guy-travelled-four-hours-under-running-train

തിരുവനന്തപുരം: കൂട്ടുകാരുടെ അടിപേടിച്ച് വഞ്ചിനാട് എക്‌സ്പ്രസ്സിന്റെ വീല്‍ സസ്‌പെന്‍ഷന് മുകളിൽ ഓടിക്കയറിയ അസം സ്വദേശിയായ ഡിയോളിനെ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ തീവണ്ടിയുടെ ബ്രേക്ക് വിടുവിക്കുന്നതിന് കോച്ചിനിടിയില്‍ കടന്ന മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ചക്രങ്ങള്‍ക്ക് മുകളില്‍ ഡിയോളിനെ കണ്ടെത്തിയത്. നിരത്തിയിട്ട ട്രെയിൻ ചക്രത്തിന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ സസ്‌പെന്‍ഷന്‍ ഭാഗങ്ങള്‍ ചൂടായിത്തുടങ്ങി. ഇരുമ്പ് പാളികള്‍ക്കിടയില്‍ ഞെരിഞ്ഞമർന്ന ശരീരം, ട്രെയിൻ ബ്രേക്ക് ചെയ്യുമ്പോള്‍ ചക്രങ്ങളില്‍ നിന്നുയരുന്ന തീപ്പൊരിയും ചൂടുമേറ്റ് ശരീരമാസകലം പൊള്ളി ബോധരഹിതനായ ഈ അസം യുവാവിനെഅവസ്ഥയിലായിരുന്നു. അഞ്ചു മണിക്കൂറിന് ശേഷം റെയില്‍വേ ജീവനക്കാര്‍ കണ്ടെത്തുമ്പോള്‍ ശരീരം പൊള്ളി അടര്‍ന്നിരുന്നു. ഡിയോൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ 18-ാം വാര്‍ഡിൽ ചികിത്സയിലാണ്. കൂട്ടുകാരന്റെ അടി സഹിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് തീവണ്ടിക്കടിയിലൊളിച്ചത് എന്ന് മൊഴി നൽകിയിട്ടുണ്ടെങ്കിലും സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയതിനാല്‍ ഡിയോളിനെതിരെ റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News