Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുവാഹാട്ടി: അസമില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന് നടക്കും. ജനുവരി 28 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജനുവരി 31 ആണ്. രാജ്യസഭാ സീറ്റുകളുടെ കാലാവധി ഏപ്രിൽ 9 വരെയാണ് . തിരഞ്ഞെടുപ്പ് പരിപാടികൾ ഫെബ്രുവരി 10 ന് പൂർത്തിയാകും. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഭൂവനേശ്വര്‍ കാലീറ്റ, അസം ഗണ പരിഷത്ത് നേതാവ് ബിരേന്ദ്ര പ്രസാദ് ബൈഷ്യ, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ബിശ്വജിത്ത് ഡൈമാരി എന്നിവരുടെ രാജ്യസഭാംഗത്വത്തിന്റെ കാലാവധിയാണ് പൂര്‍ത്തിയാകുന്നത്.
Leave a Reply