Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 4:08 pm

Menu

Published on June 15, 2013 at 3:57 am

നടന്‍ ഷാരൂഖ് നാല്പത്തിയേഴാം വയസില്‍ വീണ്ടും അച്ഛനാകുന്നു

at-47-shah-rukh-khan-to-become-a-dad-for-the-third-time

ബോളിവുഡിലെ റൊമാന്റിക് നായകന്മാരിലൊരാളായ നടന്‍ ഷാരൂഖ് നാല്പത്തിയേഴാം വയസില്‍വീണ്ടും അച്ഛനാകുന്നു. ഏതെങ്കിലും സിനിമയിലല്ല ഷാരൂഖിന്റെ ഈ പ്രായത്തില്‍ അച്ഛനാകുന്നത്,​ സ്വന്തം ജീവിതത്തില്‍ തന്നെയാണ്. ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരുങ്ങുന്നുവെന്നാണ് മിഡ് ഡേ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മറ്റൊരു ബോളിവുഡ് നടന്‍ ആമിര്‍ഖാനും ഭാര്യ കിരന്‍ റാവുവും വാടക ഗര്‍ഭധാരണം വഴി കുഞ്ഞിനെ ദത്തെടുത്തിരുന്നു. അതിനായി അവന്‍സമീപിച്ച ഡോക്ടറെ തന്നെയാണ് ഷാരൂഖും ഗൗരിയും സമീപിച്ചിരിക്കുന്നതെന്നും പത്രം പറയുന്നു.

ജൂലായ് ആദ്യ ആഴ്ചയോടെ കുഞ്ഞ് ഷാരൂഖിന്റെ വീട്ടിലെ അംഗമാകുമെന്ന് മറ്റൊരു പത്രമായ ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

ഷാരൂഖിന്റെ മുംബയിലെ വസതിയായ “മന്നത്’ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33