Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:46 pm

Menu

Published on January 22, 2015 at 11:10 am

41 കാരി സിസേറിയനിലൂടെ സ്വന്തം വയറ്റില്‍ നിന്നും ഇരട്ടക്കുട്ടികളെ പുറത്തെടുത്തു

australian-woman-pulled-her-own-twins-from-her-tummy-during-caesarean-delivery

സിഡ്‌നി: 41 കാരി സിസേറിയനിലൂടെ സ്വന്തം വയറ്റില്‍ നിന്നും കുഞ്ഞുങ്ങളെ പുറത്തെടുത്തു. അതും ഇരട്ടക്കുട്ടികളെ. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം നടന്നത്. ഡിസംബര്‍ 22 നാണ് 41 കാരിയായ ജെറി വൂള്‍ഫ് സിസേറിയനിടെ രണ്ട് മക്കളെയും സ്വയം പുറത്തെടുത്തത്. ന്യൂകാസില്‍ ജോണ്‍ ഹണ്ടര്‍ ആശുപത്രിയിലായിരുന്നു പ്രസവം. ‘എന്റെ മക്കളല്ലേ ഞാന്‍ പുറത്തെടുത്തോളാം എന്ന് ജെറി ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട ഡോക്ടർമാർ ആദ്യമൊന്ന് അമ്പരക്കുകയും പിന്നീട് വേണ്ട എന്ന് പറയുകയും ചെയ്തു. എന്നാൽ ജെറി അതിന് വഴങ്ങിയില്ല. അവസാനം ജെറിയുടെ ആവശ്യത്തിന് ഡോക്ടർമാർ വഴങ്ങുകയായിരുന്നു. തൻറെ ഈ പ്രസവം സാധാരണ രീതിയില്‍ പോര എന്ന് ജെറി തീരുമാനിച്ചിരുന്നു. പ്രസവത്തിന്റെ വേദനയും അനുഭവങ്ങളുമില്ലാതെ വെറുതെ കുട്ടികള്‍ക്ക് ജന്മം നല്‍കി മടുത്ത ശേഷമാണ് ജെറി ഈ കൃത്യത്തിന് മുതിര്‍ന്നത്. ജെറിക്ക് ഇപ്പോൾ പിറന്നത് 10 -ാമത്തെയും 11-ാമത്തെയും കുട്ടികളാണ്. എന്തായാലും ഇനി പ്രസവിക്കാനില്ലെന്നും ഇപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് തനിക്കുള്ളതെന്നും ജെറി പറയുന്നു.



woman-reaches-delivers-twin-babies-caesarean11

woman-reaches-delivers-twin-babies-caesarean10

woman-reaches-delivers-twin-babies-caesarean9

woman-reaches-delivers-twin-babies-caesarean8

woman-reaches-delivers-twin-babies-caesarean7

woman-reaches-delivers-twin-babies-caesarean6

woman-reaches-delivers-twin-babies-caesarean3

woman-reaches-delivers-twin-babies-caesarean2

woman-reaches-delivers-twin-babies-caesarean1

കടപ്പാട് :dailymail

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News