Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നവാഗതനായ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അവിചാരിത’.ആറേഴ് കഥാപാത്രങ്ങളിലൂടെ രണ്ട് പകലും ഒരു രാത്രിയും സംഭവിക്കുന്ന ഒരു യാദൃച്ഛിക പ്രശ്‌നത്തിന്റെ സസ്‌പെന്‍സ് നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്ന അവിചാരിതയുടെ ചിത്രീകരണം കൊടുങ്ങല്ലൂരില്‍ പൂര്‍ത്തിയായി.ആകാശ് സിനിമാസിന്റെ ബാനറില്‍ അജയ് മേനോന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ടിനി ടോം, മണികണ്ഠന്‍ പട്ടാമ്പി, അനില്‍ ആന്റോ, ജ്യോതികൃഷ്ണ, നൂറിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ‘അവിചാരിത’ എന്നത് വെറും ഒരു വാക്കല്ല,ഈ ചിത്രത്തിലെ അഞ്ചു കഥാപാത്രങ്ങളുടെ പേരിലെ ആദ്യാക്ഷരങ്ങളുടെ സമന്വയമാണെന്ന് സംവിധായകന്‍ ഷാനവാസ് പറഞ്ഞു. അജയ് ബാബു, വിജേന്ദര്‍ സിങ്, ചാരുലത, രിഹാന, തമ്പുരാന്‍- ഇവരുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നതാണ് ‘അവിചാരിത’.ഈ ചിത്രത്തിൽ അജയ് ബാലു എന്ന കഥാപാത്രം സമ്പന്നതയാല്‍ ഭാഗ്യമുള്ളവനാണെങ്കിലും കുട്ടികളില്ലാത്തതിനാല്‍ മനോവിഷമം ഏറെയാണ്. ഇതിനിടയിലാണ് ഹോസ്പിറ്റലില്‍വെച്ച് രിഹാനയെ കണ്ടുമുട്ടുന്നത്.രിഹാനയോടുള്ള അടുപ്പവും പ്രണയവുംമൂലം അജയ്ബാലു അവള്‍ക്കുവേണ്ടി ഒരു കൊട്ടാരം പണിയുന്നു. ഗര്‍ഭിണിയായ രിഹാനയെയുംകൂട്ടി കൊട്ടാരത്തിലേക്ക് യാത്രയാവുന്നു.അന്ന് ആ കൊട്ടാരത്തില്‍ നടന്ന അവിചാരിത സംഭവങ്ങള്‍ ഏവരുടെയും ജീവിതം തകിടം മറിക്കുന്നു.തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് അവിചാരിതയില്‍ ഷാനവാസ് ദൃശ്യവത്കരിക്കുന്നത്.
Leave a Reply