Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റായി മാറുകയാണ് ബാഹുബലി രണ്ടാം ഭാഗം. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ചിത്രം ആയിരം കോടി പിന്നിടാന്‍ ഒരുങ്ങുകയാണ്.
ബാഹുബലിയുടെ രണ്ടുഭാഗങ്ങളും കൂടി 450 കോടി മുതല്‍മുടക്കിലാണ് രാജമൗലിയും കൂട്ടരും അണിയിച്ചൊരുക്കിയത്. ഇതില്‍ ബാഹുബലി ഒന്നിന്റെ ബോക്‌സ്ഓഫീസ് കലക്ഷന്‍ 650 കോടിയായിരുന്നു. ബാഹുബലി രണ്ടാം ഭാഗം ഇപ്പോള്‍ തന്നെ ആഗോള തലത്തില്‍ അറുന്നൂറു കോടിയിലധികം നേടിക്കഴിഞ്ഞു.
സംവിധായകന്‍ രാജമൗലി ഉള്‍പ്പടെ പലതാരങ്ങളും വര്‍ഷങ്ങളോളം കഷ്ടപ്പെട്ടതിന്റെ ഫലം കൂടിയാണ് ഈ വിജയം. നായകന്‍ പ്രഭാസ് തന്റെ കരിയറിന്റെ അഞ്ചുവര്‍ഷമാണ് ഈ ചിത്രത്തിനായി മാറ്റിവെച്ചത്. അങ്ങനെയെങ്കില്‍ സിനിമയ്ക്കായി ഇവര്‍ വാങ്ങിച്ച പ്രതിഫലം എത്രയെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ.

ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയവരുടെ പ്രതിഫലം ഒരു തെലുങ്ക് വെബ്‌സൈറ്റ് പുറത്തുവിട്ടു. ചിത്രത്തില്‍ കട്ടപ്പയായി വേഷമിട്ട സത്യരാജിനു നല്‍കിയതു രണ്ടു കോടിയായിരുന്നു. രണ്ടു വര്‍ഷമാണു സത്യരാജ് ഈ ചിത്രത്തിനായി മാറ്റിവെച്ചത്.

ശിവകാമിയായ രമ്യാ കൃഷ്ണനു നല്‍കിയതു രണ്ടര കോടി രൂപ. ഒന്നാം ഭാഗത്തു പ്രധാന വേഷത്തിലെത്തിയ തമന്നയ്ക്കു അഞ്ചു കോടിയായിരുന്നു പ്രതിഫലം. രണ്ടാം ഭാഗത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന അനുഷ്‌ക ഷെട്ടിക്കും അഞ്ചു കോടി തന്നെയാണു പ്രതിഫലം.

പല്‍വ്വാല്‍ദേവ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച റാണാ ദഗ്ഗുബാട്ടിക്ക് 15 കോടിയാണ് പ്രതിഫലമായി ലഭിച്ചത്. ഒരു സിനിമയ്ക്കു വേണ്ടി മാത്രം അഞ്ചു വര്‍ഷം മാറ്റി വച്ച പ്രഭാസിന് പ്രതിഫലം 25 കോടിയാണ്.

25 കോടി പ്രതിഫലമായി പ്രഭാസിന് കിട്ടിയിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് പലപ്പോഴും കൈയില്‍ ചില്ലി കാശു പോലുമില്ലാതെ താരം കഷ്ടപ്പെടുകയായിരുന്നുവെന്ന് രാജമൗലി ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ അഞ്ചുവര്‍ഷത്തിനിടെ ബാഹുബലിയല്ലാതെ ഒരു ചിത്രത്തില്‍ പോലും കരാര്‍ ഒപ്പിട്ടില്ലെന്നും രാജമൗലി പറയുന്നു.

മറ്റു നിര്‍മാതാക്കളില്‍ നിന്നും ഒരിക്കലും കാശ് വാങ്ങരുതെന്ന് പ്രഭാസ് തന്റെ മാനേജരോട് പറഞ്ഞിരുന്നു. കൈയില്‍ പൈസയില്ലാതെ നില്‍ക്കുന്ന സമയത്തും കിട്ടിയ വലിയ ഓഫറുകളെല്ലാം ബാഹുബലിക്കായി പ്രഭാസ് വേണ്ടെന്നു വെക്കുകയായിരുന്നു. പത്തുകോടിയുടെ ഓഫറുമായി എത്തിയ ഒരു പരസ്യവും പ്രഭാസ് നിരസിച്ചു.

എന്നാല്‍ ഈ അവസരത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് സംവിധായകന്‍ രാജമൗലിയുടെ പ്രതിഫലമാണ്. 28 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും നേരത്തെ തീരുമാനിച്ച ഒരു കരാര്‍ പ്രകാരമാണ് രാജമൗലിയും നിര്‍മ്മാതാക്കളും ബാഹുബലി നിര്‍മ്മിച്ചതെന്നാണ് വിവരം. ഇതുപ്രകാരം ലാഭത്തിന്റെ മൂന്നിലൊന്ന് ആണ് രാജമൗലിയുടെ പ്രതിഫലം.
Leave a Reply