Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:31 pm

Menu

Published on March 20, 2017 at 11:46 am

ബാഹുബലിയിലെ ആ ചേദ്യത്തിനുത്തരം ‘ദ് റൈസ് ഓഫ് ശിവഗാമി’ പറയും

baahubali-rise-of-sivagami-novel-reveal-all-you-wanted-to-know

ബാഹുബലി ആദ്യ ഭാഗത്തിന് ശേഷം സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ രണ്ടാം ഭാഗം കാത്തിരിക്കുന്നതിന്റെ ഒരു കാരണം കട്ടപ്പ  എന്തിന് ബാഹുബലിയെ കൊന്നു എന്നറിയാനാണ്.

baahubali-rise-of-sivagami-novel-reveal-all-you-wanted-to-know

ആദ്യ ഭാഗത്തില്‍ ബാക്കിയായ ഈ ചോദ്യം ഇന്നും ഒരുപാട് പ്രേക്ഷകരെ വേട്ടയാടുന്നുണ്ട്. എന്നാല്‍ രണ്ടാം ഭാഗം പുറത്തിറങ്ങും മുന്‍പ്, ഈ ചോദ്യത്തിനുള്ള മറുപടിയിലേക്ക് സൂചന നല്‍കുന്നതാണ് മലയാളിയായ നോവലിസ്റ്റായ ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവഗാമി’ എന്ന നോവല്‍.

മഹിഷ്മതി രാജ്യത്തിന്റെയും ശിവകാമീ ദേവിയുടെയും കട്ടപ്പയുടെയും വളര്‍ച്ചയുടെ കഥയാണ് നോവലിന്റെ പ്രമേയം. മൂന്നു ഭാഗങ്ങളിലായി കഥ പറയുന്ന നോവലിന്റെ ആദ്യ പതിപ്പാണ് ‘ദി റൈസ് ഓഫ് ശിവഗാമി’. ബാഹുബലി ആദ്യ ഭാഗത്തിന് മുന്‍പേ നടക്കുന്ന കഥയാണ് നോവലിന്റെ പശ്ചാത്തലമാകുന്നത്.

മഹിഷ്മതി രാജ്യത്തിന്റെയും ശിവഗാമീ ദേവിയുടെയും കഥ പറയുന്നതിനൊപ്പം, ചിത്രത്തിലെ ഏറ്റവും നിഗൂഢമായ കഥാപാത്രങ്ങളിലൊന്നായ കട്ടപ്പയുടെയും ജീവിതരഹസ്യങ്ങളിലേക്കും നോവല്‍ സഞ്ചരിക്കുന്നുണ്ട്.

baahubali-rise-of-sivagami-novel-reveal-all-you-wanted-to-know1

ഇതിനായി നോവലില്‍ ‘ദി ടെയ്ല്‍ ഓഫ് കട്ടപ്പ’ എന്നൊരു ഭാഗംതന്നെ മാറ്റിവച്ചിരിക്കുന്നു. അടുത്തിടെ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വച്ചാണ് പുസ്തകത്തിന്റെ പുറംചട്ട പുറത്തിറക്കിയത്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആമസോണ്‍ ഇന്ത്യയുടെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ നോവല്‍ ഇടംപിടിച്ചിരിക്കുകയാണ്. വെസ്റ്റ്‌ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News