Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:56 am

Menu

Published on June 6, 2017 at 11:04 am

15 തരം ബിരിയാണികള്‍ തട്ടിയിരുന്ന ബാഹുബലി

baahubali2-prabhas-rajamouli-biriyani-incident

താരങ്ങളുടെ ഡയറ്റിനും വര്‍ക്ക് ഔട്ടിനും ഏറെ പ്രാധാന്യമുള്ള ചിത്രമായിരുന്നു ബാഹുബലി. പ്രഭാസിന്റേയും റാണാ ദഗ്ഗുബട്ടിയുടെയും ചിത്രത്തിലെ ശരീരം കണ്ടാല്‍ തന്നെ ഇക്കാര്യം മനസിലാക്കാവുന്നതാണ്.

സെറ്റില്‍ താരങ്ങളെ തോന്നിയപോലെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്ന ആളായിരുന്നില്ല സംവിധായകന്‍ എസ്.എസ് രാജമൗലി. ബാഹുബലിയായ പ്രഭാസും ഭല്ലാലദേവനായ റാണ ദഗ്ഗുബട്ടിയും എന്നു വേണ്ട സിനിമയിലെ സകല പ്രധാന താരങ്ങള്‍ക്കും കൃത്യമായ ആഹാരക്രമമുണ്ടായിരുന്നു. കര്‍ശനമായ ക്രമീകരണവും. സെറ്റും ഗ്രാഫിക്സും ഒരുക്കുന്ന അതേ കൃത്യതയോടെ തന്നെയാണ് രാജമൗലി തന്റെ താരങ്ങളുടെ ഭക്ഷണക്രമവും ഒരുക്കിയത്.

എന്നാല്‍, മാസത്തിലൊരിക്കല്‍ ഈ താരങ്ങള്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു ഇളവും സംവിധായകന്‍ നല്‍കിയിരുന്നു. അന്ന് ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടം പോലെ തട്ടാം. ഈ അവസരം ഏറ്റവും അധികം മുതലാക്കിയത് നായകന്‍ പ്രഭാസ് തന്നെയായിരുന്നുവെന്ന് രാജമൗലി പറയുന്നു.

അമരേന്ദ്ര ബാഹുബലിയുടെയും മഹേന്ദ്ര ബാഹുബലിയുടെയും ബലിഷ്ഠങ്ങളായ ശരീരം നിലനിര്‍ത്താന്‍ കഠിനമായ പഥ്യം അനുഷ്ഠിച്ചുപോരുന്ന പ്രഭാസ് അന്ന് തട്ടി വിട്ടിരുന്നത് പത്ത് മുതല്‍ പതിനഞ്ച് വരെ തരം ബിരിയാണികളായിരുന്നു.

ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികളോട് ബാഹുബലി സെറ്റിലെ രസകരമായ ഈ അനുഭവം വിവരിക്കവെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

താന്‍ ഒരു ആഹാരക്രമവും അങ്ങിനെ അടിച്ചേല്‍പിച്ചിട്ടില്ലെന്ന് പറഞ്ഞാണ് രാജമൗലി ഇക്കാര്യത്തില്‍ പ്രഭാസിനെ സംബന്ധിച്ച ഒരു രസകരമായ അനുഭവം വെളിപ്പെടുത്തിയത്. മാസത്തില്‍ ഒരിക്കല്‍ അവര്‍ക്ക് ഈ പഥ്യമൊക്കെ ഉപേക്ഷിച്ച് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിരന്തരമായി ഭക്ഷണം ക്രമീകരിക്കുന്ന അവര്‍ക്ക് ശരീരം നിലനിര്‍ത്താന്‍ അത് ആവശ്യമായിരുന്നു. ആ ദിവസം പ്രഭാസ് കഴിക്കുന്നത് പത്തോ പതിനഞ്ചോ തരം ബിരിയാണികളാണ്. ബിരിയാണികള്‍ മാത്രം. ഇത് അതിശയോക്തിയല്ല. ഇത്രയും ബിരിയാണികള്‍ നാട്ടില്‍ ഉണ്ടോ എന്നുപോലും നമ്മള്‍ സംശയിക്കും. പലതരം മത്സ്യങ്ങള്‍, കോഴിയിറച്ചി, ആട്ടിറച്ചി, പൊരിച്ചതും കറികളുമായി അങ്ങിനെ നമുക്ക് ഊഹിക്കാവുന്നതിലം ഗംഭീരമാണ് ആ മെനുവെന്നും ഇത് കണ്ട് താന്‍ ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ആ ദിവസം പുലര്‍ച്ചെ രണ്ട് മണി വരെ ഞങ്ങള്‍ ഫുട്ബോള്‍ കളിക്കും. ഇത് കഴിഞ്ഞാണ് പിന്നെ കഴിക്കാനുള്ള ഇരിപ്പ്. മുന്നില്‍ വിവിധ ഭക്ഷണങ്ങള്‍ അങ്ങിനെ നിരന്ന് ഇരിക്കും. ഒരിക്കല്‍ ചട്ണി ആവശ്യപ്പെട്ട പ്രഭാസിനുവേണ്ടി സഹോദരന്‍ വീട്ടില്‍ പോയി പുലര്‍ച്ച രണ്ട് മണിക്ക് ഭാര്യയെ വിളിച്ചുണര്‍ത്തി ചട്ട്ണി ഉണ്ടാക്കിച്ച സംഭവം വരെ രാജമൗലി ഓര്‍ക്കുന്നു. അന്ന് അത് കഴിച്ചുകഴിഞ്ഞേ പ്രഭാസ് മറ്റൊരു ഭക്ഷണം തൊട്ടുള്ളൂ, രാജമൗലി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News