Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: സൂപ്പര്‍ ആക്ഷന്‍ ഹിറോയായി തിളങ്ങിയിട്ടും പരാജയത്തിന്റെ പടുകുഴിയിലേയ്ക്ക് വീണ ആളാണ് താനെന്ന് നടന്‍ ബാബു ആന്റണി.
അതിനു കാരണം ഒരു സ്ത്രീയാണെന്നും അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അതാരാണെന്ന് മലയാള സിനിമയെ കഴിഞ്ഞ ഇരുപത് വര്‍ഷമായി അറിയാവുന്ന എല്ലാവര്‍ക്കുമറിയാമെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമയില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടന്നു. അതിനുവേണ്ടി പല പ്രചാരണങ്ങളുമുണ്ടായി. ഇന്നത്തെ പോലെയായിരുന്നില്ല അന്ന് സിനിമാ ലോകം. പലരും കള്ളക്കഥകള്‍ വിശ്വസിച്ചു. അങ്ങനെ അവസരങ്ങള്‍ കുറഞ്ഞു. ഇരുപതിലധികം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്, ബാബു ആന്റണി പറയുന്നു.
ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വന്നുവെന്നായിരുന്നു അന്ന് സംവിധായകരും നിര്‍മ്മാതാക്കളും പറഞ്ഞത്. അത് കുറയൊക്കെ ശരിയായിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും കള്ളപ്രചരണങ്ങള്‍ ശരിയാണെന്ന് പലരും വിശ്വസിച്ചു. അതിനെ പ്രതിരോധിക്കാന്‍ താനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലെന്നും ബാബു ആന്റണി ചൂണ്ടിക്കാട്ടി.
ഒരിടവേളയ്ക്ക് ശേഷം സജീവമാകാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ടെന്നും ബാബു ആന്റണി പറയുന്നു. തന്റെ കുടുംബ ജീവിതം പോലും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്താണ് അവരുടെ ലക്ഷ്യമെന്ന് അറിയില്ല. പക്ഷെ ഒരുനാള്‍ അവര്‍ക്കിതിന് കണക്ക് പറയേണ്ടി വരുമെന്നാണ് ഉറച്ച വിശ്വാസം. അന്ന് അവര്‍ തന്റെ കാലില്‍ വീണ് മാപ്പു ചോദിക്കുന്നത് എല്ലാവര്‍ക്കും കാണാനാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് ഇപ്പോള്‍ ബാബു ആന്റണി അഭിനയിക്കുന്ന ചിത്രം.
Leave a Reply