Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:27 am

Menu

Published on July 9, 2014 at 12:40 pm

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തിരക്കുള്ള റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞു [വീഡിയോ ]

baby-abandoned-on-new-york-subway

ന്യൂയോര്‍ക്ക്: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ യുവതി തിരക്കുള്ള റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.ഇന്നലെയാണ്,  മാന്‍ഹട്ടന്‍ സബ്വേ പ്ലാറ്റ് ഫോമില്‍ പിഞ്ചു ബാലികയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള ന്യൂയോര്‍ക്ക് അഡ്മിനിസ്ട്രറ്റീവ് ഏജന്‍സി കുഞ്ഞിനെ ഏറ്റെടുത്തു. കുഞ്ഞിനെ ഇരുത്തിയ സ്‌ട്രോളര്‍ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയ ശേഷം ഒരു യുവതി ട്രെയിനിലേക്ക് കയറിപ്പോവുകയായിരുന്നു.20 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ കുഞ്ഞിന്റെ കൂടെ വടക്കന്‍ പ്രദേശങ്ങളിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൊളംബസ് സര്‍ക്കിള്‍ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ യുവതി കുഞ്ഞുമായി ഇറങ്ങുകയും കുഞ്ഞിനെ പ്ലാറ്റ്ഫോമിലേക്ക് തള്ളി നേരെ ട്രെയിനിലേക്ക് കയറി വാതിലടക്കുകയായിരുന്നു.  കുഞ്ഞിന്റെ ഫോട്ടോയും ഉപേക്ഷിച്ച സ്ത്രീയുടെ വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടു. കുഞ്ഞ് ക്ഷീണിതയായാണ്‌ കാണപ്പെട്ടത്.കുഞ്ഞിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും ശരീരത്തില്‍ മുറിവോ പാടുകളോ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News