Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: 14 മണിക്കൂര്‍ വെള്ളത്തിനടിയില്‍ കിടന്ന ഒന്നര വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.30ഓടെ ഉത്തയിലാണ് സംഭവം നടന്നത്. ലിന്‍ ഗ്രോസ്‌ബെക്ക് എന്ന യുവതി ലില്ലി ഗ്രോസ്‌ബെക്ക് എന്ന തൻറെ ഒന്നരവയസ്സുള്ള മകളോടൊപ്പം സ്പിങ്‌വില്ലയിലെ വീട്ടിലേക്ക് പോകുന്ന വഴി ഇവരുടെ കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ സിമന്റ് തിട്ടയിലിടിച്ച് യൂട്ടാ നദിയിലേക്ക് വീഴുകയായിരുന്നു. ലിന്‍ തല്‍ക്ഷണം മരിച്ചു. രാത്രി ശബ്ദം കേട്ട് അയൽവാസികൾ തിരച്ചിൽ നടത്തിയെങ്കിലും അപ്പോൾ ഒന്നും കണ്ടെത്താനായില്ല. പിന്നീട് അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മീന്‍ പിടുത്തക്കാരന്‍ വെള്ളത്തില്‍ തലകീഴായി കിടക്കുന്ന കാര്‍ കാണുകയായിരുന്നു. ഇയാള്‍ ബഹളമുണ്ടാക്കിയതോടെ നാട്ടുകാര്‍ ഓടിയെത്തുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കാര്‍ വെട്ടിപ്പൊളിച്ച് സീറ്റില്‍ കുടുങ്ങിക്കിടന്ന കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.സീറ്റില്‍ മുകളില്‍ നിന്നും താഴേക്ക് കുടുങ്ങിക്കിടന്നതിനാല്‍ താഴെ വെള്ളമുണ്ടായിരുന്നിട്ടും കുഞ്ഞ് അതില്‍ വീഴാതെ രക്ഷപെടുകയായിരുന്നു.കുഞ്ഞിനെ ഉടൻ തന്നെ സോള്‍ട്ട് ലേക്ക് സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിൻറെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സംഭവ ത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply