Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:18 am

Menu

Published on October 29, 2013 at 4:55 pm

സ്വന്തം കുഞ്ഞിനെ കാറിൻറെ ഡിക്കിയില്‍ ഒളിപ്പിച്ചുവച്ചത് രണ്ടുവര്‍ഷത്തോളം

baby-found-shivering-in-boot-of-car

പാരിസ്:സ്വന്തം കുഞ്ഞിനെ കാറിൻറെ ഡിക്കിയില്‍ ഒളിപ്പിച്ച ശേഷം കടന്ന പോര്‍ട്ടുഗീസ് യുവതിയെ ഫ്രാന്‍സ് പൊലീസ് അറസ്റ്റ് ചെയ്തു.കാറിലെ ഡിക്കിയില്‍നിന്ന് കുഞ്ഞിൻറെ കരച്ചില്‍ കേട്ടതിനെത്തുടര്‍ന്ന് ഗ്യാരേജിലെ മെക്കാനിക്കുകളാണ് കുഞ്ഞിനെ കണ്ടെത്തിയത്.കാറിനുള്ളില്‍ മരണാസന്നനായ രീതിയിലാണ് മലമൂത്ര വിസര്‍ജ്യത്തില്‍ മുങ്ങിക്കുളിച്ച കുഞ്ഞിനെ കണ്ടത്.
കുഞ്ഞിന് രണ്ടുവയസ് പ്രായമുണ്ടായിരുന്നുവത്രെ.കുഞ്ഞിൻറെ കാര്യം തൻറെ ഭര്‍ത്താവില്‍നിന്നുപോലും അവര്‍ മറച്ചുവെച്ചിരുന്നതായി പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആരോപിച്ചു.കുഞ്ഞിൻറെ നില ഗുരുതരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഭര്‍ത്താവ് അറിയാതെ രഹസ്യമായിട്ടാണ് ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.വസ്ത്രം ധരിയ്ക്കാതെ തണുത്ത് വിറച്ചും നിര്‍ജലീകരണം സംഭവിച്ച അവസ്ഥയിലുമാണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ കുട്ടിയെ കാണുന്നത്.തുടര്‍ന്നാണ് ഇവര്‍ പൊലീസിന് വിവരമറിയിക്കുന്നത്.സ്ത്രീയ്ക്ക് ഒരു കുഞ്ഞുണ്ടെന്നോ മറ്റോ ഉള്ള വിവരങ്ങള്‍ അയല്‍ക്കാരെപ്പോലും ഞെട്ടിച്ചിരിയ്ക്കുകയാണ്. ഇവരുടെ വീട്ടില്‍ എത്തുമ്പോള്‍ കുഞ്ഞിൻറെ കരച്ചില്‍ കേട്ടിരുന്നില്ലെന്നും ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു.ഇവര്‍ക്ക് മറ്റ് മൂന്ന് കുട്ടികള്‍ കൂടിയുണ്ട്.സ്ത്രീയുടെ കുഞ്ഞ് തന്നെയാണോ ഉപേഷിച്ചതെന്നും മറ്റും അറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News