Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലിയ ഭട്ടിനെയും വരുണ്‍ ധവാനെയും ദാ ഇതുപോലെ ഒരു ഫ്രെയിമില്‍ ഇതിനുമുന്‍പ് കണ്ടത് 2014ലാണ്. ഹംപ്‌റ്റി ശര്‍മ കി ദുല്‍ഹനിയ പരമ്പരയിലെ രണ്ടാമത്തെ ചിത്രത്തിന്റെ പോസ്‌റ്ററിന് വേണ്ടിയാണ് ഇരുവരും പോസ് ചെയ്‌തിരിക്കുന്നത്.ആലിയയും വരുണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബദ്രിനാഥ് കി ദുല്‍ഹനിയയുടെ ഫസ്റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മാതാവ് കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെയാണ് പോസ്‌റ്റര്‍ ഷെയര്‍ ചെയ്‌തത്. ശാങ്ക് ഖെയ്‌താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2014ല്‍ പുറത്തിറങ്ങിയ ഹംപ്‌റ്റി ശര്‍മ കി ദുല്‍ഹനിയസീരീസിലെ രണ്ടാമത്തെ ചിത്രമാണ് ബദ്രിനാഥ് കി ദുല്‍ഹനിയ.ബദ്രിനാഥിന്റെയും വൈദേഹിയുടെയും പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ഗൗഹര്‍ ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട. ചിതത്തില്‍ പ്രേക്ഷകരെ കാത്ത് ഒട്ടേറെ സര്‍പ്രൈസുകളും ട്വിസ്റ്റുകളുമുണ്ടെന്നാണ് സൂചന. ഡല്‍ഹിയായിരുന്നു ആദ്യ ചിത്രത്തിന്റെ ലൊക്കേഷനെങ്കില്‍ രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും സിംഗപ്പൂരിലാണ്. രാജസ്ഥാനും ഉത്തര്‍ പ്രദേശുമാണ് മറ്റ് ലൊക്കേഷനുകള്‍.കരണ്‍ ജോഹറിന്റെ സ്‌റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് ആലിയയും വരുണും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കു്‌ന്നത്.അടുത്ത വര്‍ഷം മാര്‍ച്ച് 10നാണ് ചിത്രത്തിന്റെ റിലീസ്.
Leave a Reply