Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 8:14 am

Menu

Published on December 22, 2015 at 9:52 am

എന്റെ നിറമാണ് എന്നെ സിനിമയില്‍ എത്തിച്ചത്; ബാലു വര്‍ഗീസ്

balu-varghese

2005ല്‍ പുറത്തിറങ്ങിയ ചാന്തുപൊട്ടിലെ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചുകൊണ്ടാണ് ന്യൂജനറേഷന്‍ താരമായ ബാലു വര്‍ഗീസ് സിനിമയില്‍ എത്തുന്നത്.അന്ന് ചാന്തുപൊട്ടിലേക്ക് ബാലുവിനെ ലാല്‍ ജോസ് സെലക്ട് ചെയ്യാന്‍ കാരണം നിറമായിരുന്നില്ല, താരത്തിന്റെ നുണക്കുഴിയായിരുന്നുവത്രേ. നടന്‍ ലാലിന്റെ സഹോദരിയുടെ മകനാണ് ബാലു വര്‍ഗീസ്. ചാന്തുപൊട്ടിലേക്ക് ഒരു നുണക്കുഴിയുള്ള പയ്യനെ ആവശ്യമുണ്ടെന്ന് ലാല്‍ ജോസ് പറഞ്ഞപ്പോള്‍ ലാലാണ് തന്റെ സഹോദരിയുടെ മകനുണ്ടെന്ന് പറയുന്നത്. പക്ഷേ ഇന്ദ്രജിത്തിന്റെ അത്ര നിറമൊന്നുമില്ലെന്ന് ലാല്‍ അങ്കിള്‍ പറഞ്ഞെങ്കിലും ആ കുട്ടിയെ തന്നെ വിളിച്ചോളാന്‍ ലാല്‍ ജോസ് പറയുകയായിരുന്നു. എന്നാല്‍ അറബിക്കഥയില്‍ ശ്രീനിവാസന്‍ ചേട്ടന്റെ ചെറുപ്പം അവതരിപ്പിക്കാന്‍ വിളിച്ചത് എന്റെ നിറം നോക്കിയായിരുന്നു.

ചാന്തുപ്പൊട്ട്, അറബിക്കഥ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് തന്നെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്. പിന്നീട് തലപ്പാവിനെ അഭിനയം കണ്ടാണ് പൃഥ്വിരാജ് തന്നെ മാണിക്യ കല്ല് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്. ബാലു പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലു ഇക്കാര്യം പറയുന്നത്.

ചാന്തുപ്പൊട്ടിലെ അഭിനയത്തോട് കൂടിയാണ് ഈ പണിയ്ക്ക് എനിക്ക് കഴിയും. എന്നെ കൊണ്ട് സാധിയ്ക്കും എന്ന ആത്മവിശ്വാസം വര്‍ദ്ധിച്ചു. ബാലു വര്‍ഗീസ് പറയുന്നു.അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് തനിയ്ക്ക് സിനിമയോട് സ്‌നേഹം തോന്നി തുടങ്ങിയത്. അതിന് കാരണക്കാരനായതും ലാല്‍ അങ്കിള്‍ തന്നെയാണ്. ബാലു വര്‍ഗീസ് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News