Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:32 am

Menu

Published on July 5, 2013 at 11:13 am

ഭൂകമ്പത്തിലും വെള്ളപ്പൊക്കത്തിലും സ്ഫോടനത്തിലും തകരാത്ത കെട്ടിടം ബംഗളൂരില്‍ ഒരുങ്ങുന്നു.

bangalore-set-to-get-first-blast-proof-building-by-2014

ബംഗളൂരു: അതീവസുരക്ഷയില്‍ ആധാര്‍ ഡാറ്റാ ഹബ് ഒരുങ്ങുന്നു.രാജ്യത്തെ 120 കോടിയിലധികം വരുന്ന പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ച് വെക്കാന്‍, ഭൂകമ്പത്തിലും വെള്ളപ്പൊക്കത്തിലും സ്ഫോടനത്തിലും തകരാത്ത കെട്ടിടം ബംഗളൂരുരില്‍ ഒരുങ്ങുന്നു. ഓരോ പൗരൻറെയും പേര്, മറ്റു വിവരങ്ങള്‍, ഫോട്ടോ, റെറ്റിന, വിരലടയാളം എന്നിവ ഡാറ്റാ സെന്‍ററില്‍ ശേഖരിച്ചുവെക്കും.6,245 ചതുരശ്ര അടിയില്‍ ബംഗളൂരുവിലെ സഹകാര നഗറിലാണ് കെട്ടിടം നിര്‍മിക്കുന്നത്.യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡാറ്റാ ഹബ് ആണ് ബംഗളൂരുവില്‍ നിര്‍മിക്കുന്നത്.4000 സെര്‍വറുകള്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഡാറ്റാ സെന്‍ററിൻറെ സ്റ്റോറേജ് കപാസിറ്റി ആറ് പെറ്റാ ബൈറ്റാണ്. ഡാറ്റാ സെന്‍ററിൻറെ നിര്‍മാണം 2014 മാര്‍ച്ച് 30 ഓടെ പൂര്‍ത്തിയാകുമെന്ന് യു.ഐ.ഡി.എ.ഐ. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അശോക് ദല്‍വായി ഐ.എ.എസ് ‘മാധ്യമ’ ത്തോട് പറഞ്ഞു.500 മില്ലിമീറ്ററാണ് ഭിത്തിയുടെ ഘനമെന്ന് നിര്‍മാണ ചുമതലയുള്ള എന്‍ജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് വൃത്തങ്ങള്‍ പറഞ്ഞു. ഭൂകമ്പസാധ്യതയുള്ള സോണ്‍-രണ്ടിലാണ് ബംഗളൂരു പെടുന്നതെങ്കിലും കൂടുതല്‍ സുരുക്ഷക്കായി സോണ്‍ -മൂന്ന് സുരക്ഷാ സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിക്കുന്നത്. 118 കോടി ചെലവിലാണ് ഡാറ്റാ സെന്‍റര്‍ നിര്‍മിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News