Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 8:55 pm

Menu

Published on January 9, 2015 at 12:16 pm

വിവാഹ വാഗ്ദാനം നടിയെ പീഡിപ്പിച്ച ലോകകപ്പ് ക്രിക്കറ്റ് താരം അറസ്റ്റിൽ

bangladesh-cricketer-rubel-hossain-held-in-rape-case

ധാക്ക: വിവാഹ വാഗ്ദാനം നടിയെ പീഡിപ്പിച്ച ലോകകപ്പ് ക്രിക്കറ്റ് താരം അറസ്റ്റിൽ.24 കാരനായ ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റ് താരം റൂബല്‍ ഹുസൈനാണ് നടിയും മോഡലുമായ നസ്‌നിന്‍ അക്തര്‍ ഹാപ്പിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്.പത്തൊൻപതുകാരിയായ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. ഹുസൈന്റെ ജാമ്യാപേക്ഷ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളഞ്ഞതായി ധാക്ക പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനിസുര്‍ റഹ്മാന്‍ പറഞ്ഞു. കേസിന്റെ അടുത്ത വാദം കേള്‍ക്കുന്നത് വരെ ഹുസൈനെ റിമാൻഡ്‌ ചെയ്യാൻ കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസമാണ് നടിയുടെ പരാതിയെ തുടർന്ന് ഹുസൈനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. താന്‍ നടിക്ക് വിവാഹ വാഗ്ദാനം നല്‍കിയിട്ടില്ല എന്നാണ് ഹുസൈൻ പോലീസിനോട് പറഞ്ഞിട്ടുള്ളത്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് നടി ശ്രമിക്കുന്നതെന്നും ആരോപണങ്ങൾ തെറ്റാണെന്നും ഹുസൈൻ പോലീസിനോട് പറഞ്ഞു. അടുത്തമാസം ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ സ്ക്വാഡിൽ ഹുസൈൻ ഇടം നേടിയിരുന്നു. ഇനി ഹുസൈന് ലോകകപ്പ് കളിക്കാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്. ഇരുവരെയും വൈദ്യ പരിശോധനയ്ക്കും ഡി.എൻ.എ ടെസ്റ്റിനും വിധേയരാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News