Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 9:43 am

Menu

Published on March 24, 2017 at 11:39 am

പോസ്റ്റ് ഓഫിസ് എ.ടി.എമ്മിന് ബാങ്കുകളുടെ പാര

banks-against-india-post-atm-project

പാലക്കാട്: സര്‍വീസ് ചാര്‍ജില്ലെന്ന കാരണത്താല്‍ പോസ്റ്റ് ഓഫീസ് സേവിങ്ങ്‌സ് ബാങ്കിനും ഇതിന്റെ എ.ടി.എം കാര്‍ഡുകള്‍ക്കും ജനപ്രീതി കൂടിയതോടെ തപാല്‍ വകുപ്പിന് പാരയുമായി ബാങ്കുകള്‍.

നിശ്ചിത പരിധിയിലധികം ഇടപാടുകള്‍ക്കായി വാണിജ്യ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ തപാല്‍ വകുപ്പിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ അധികമുള്ള ഓരോ ഇടപാടിനും 23 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കും. പണം പിന്‍വലിക്കുന്നതിനു പുറമെയുള്ള ഇടപാടുകള്‍ക്കും ഇതു ബാധകമാണ്.

തൊട്ടതിനും പിടിച്ചതിനുമൊക്കെ വാണിജ്യ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കി തുടങ്ങിയതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഒരു രൂപ പോലും ഈടാക്കാത്ത പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളെ സ്വീകരിച്ചു തുടങ്ങിയത്. ഇതിനു പിന്നാലെയാണ് പോസ്റ്റ് ഓഫീസ് അക്കൗണ്ട് സംവിധാനത്തെ തകര്‍ക്കുന്ന നടപടികളുമായി ബാങ്കുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

22-ാം തീയതി മുതല്‍ ഇക്കാര്യം പ്രാബല്യത്തില്‍ വന്നതായി തപാല്‍ വകുപ്പിന്റെ എ.ടി.എം യൂണിറ്റുകളുടെ ചുമതലയുള്ള ബംഗളൂരുവിലെ സാങ്കേതിക വിഭാഗം തപാല്‍ ഓഫിസുകളെ അറിയിച്ചു. അതേസമയം, പോസ്റ്റ് ഓഫീസുകളിലെ എ.ടി.എമ്മുകളില്‍ പരിധിയില്ലാതെ ഇടപാടുകള്‍ നടത്താം.

എന്നാല്‍ ഇവ എണ്ണത്തില്‍ കുറവാണെന്നതിനാല്‍ സേവനങ്ങള്‍ക്കു പരിമിതിയുണ്ട്. 50 രൂപ ഉണ്ടെങ്കില്‍ പോസ്റ്റല്‍ സേവിങ്ങ്‌സ് ബാങ്ക് തുടങ്ങാമെന്നതും എ.ടി.എം കാര്‍ഡ് ലഭിക്കുമെന്നതും ഒട്ടേറെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News