Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചുള്ള സുപ്രീംകോടതി ഉത്തരവു മറികടക്കാന്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.
ഭരണഘടനയുടെ 143-ാം അനുച്ഛേദപ്രകാരം പൊതു പ്രാധാന്യമുള്ള വിഷയത്തില്‍ രാഷ്ട്രപതിക്ക് സുപ്രീം കോടതിയോട് അഭിപ്രായം ചോദിക്കാവുന്നതാണ്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചാല്‍ കേന്ദ്രം രാഷ്ട്രപതിയെ സമീപിക്കും.
സുപ്രീം കോടതി വിധി നിരവധി സംസ്ഥാനങ്ങള്‍ക്കു സാമ്പത്തിക, വിനോദസഞ്ചാര രംഗങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിലാണ് കേന്ദ്രം രാഷ്ട്രപതിയുടെ റഫറന്‍സിനുള്ള നീക്കം നടത്തുന്നത്. വിധിക്കെതിരെ സംസ്ഥാനങ്ങളുടെ പുനഃപരിശോധന ഹര്‍ജി വന്നാല്‍ പിന്തുണയ്ക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
മദ്യശാല വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് വന്ന സാഹചര്യത്തിലാണ് ഇതിനനൊരു പോംവഴി എന്ന നിലയില്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്രം വഴി തേടുന്നത്.
അതോടൊപ്പം തന്നെ ഉത്തരവിനെതിരെ സംസ്ഥാനങ്ങളും ബാറുകളും ഹോട്ടലുകളും സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുകയാണെങ്കില്‍ കേന്ദ്രം പിന്തുണയ്ക്കാനും സാധ്യതയുണ്ട്.
പൊതുപ്രാധാന്യമുള്ള ഏതെങ്കിലും വിഷയം സുപ്രീംകോടതിയുടെ ‘റഫറന്‍സിന്’ വിടാന്‍ രാഷ്ട്രപതിക്ക് അധികാരമുള്ള ഭരണഘടനയുടെ 143-ാം വകുപ്പനുസരിച്ചാണ് നടപടി സ്വീകരിക്കുക. രാഷ്ട്രപതി മുഖേന സര്‍ക്കാര്‍ ചോദിക്കുന്ന വിശദീകരണങ്ങള്‍ക്കും സംശയങ്ങള്‍ക്കും അവ സാങ്കല്‍പ്പികമല്ലെങ്കില്‍ സുപ്രീം കോടതി മറുപടി നല്‍കണം.
സാധാരണഗതിയില്‍ കോടതി രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കുമെങ്കിലും അഭിപ്രായം പറയാതെ തിരിച്ചയച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. നേരത്തേ അയോധ്യാ കേസില്‍ 1993-ല്‍ നരസിംഹറാവു സര്‍ക്കാര്‍ സുപ്രീം കോടതിയുടെ റഫറന്‍സ് ആവശ്യപ്പെട്ടപ്പോഴാണ് അഭിപ്രായം പറയാതെ അത് രാഷ്ട്രപതിക്ക് തിരിച്ചയച്ചത്.
അയോധ്യയില്‍ തര്‍ക്കമന്ദിരം പണിയുന്നതിനുമുമ്പ് ആ സ്ഥാനത്ത് ഹൈന്ദവ ആരാധനാലയം നിലനിന്നിരുന്നോ എന്ന വിഷയത്തിലാണ് അന്ന് രാഷ്ട്രപതി കോടതിയുടെ അഭിപ്രായം ആരാഞ്ഞത്. എന്നാല്‍, 1994 ഒക്ടോബറില്‍ കോടതി അത് തിരിച്ചയച്ചു. 2004-ല്‍ പഞ്ചാബും ഹരിയാണയും തമ്മിലുള്ള ജലതര്‍ക്കത്തിലും കേന്ദ്രം സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. 1973-ല്‍ പ്രത്യേക കോടതി ബില്‍ സംബന്ധിച്ചും കേന്ദ്രം രാഷ്ട്രപതി മുഖേന സുപ്രീം കോടതിയുടെ വിശദീകരണം തേടി.
Leave a Reply