Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ഭാര്യയെ പേടിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പുകവലി എന്നന്നേക്കുമായി നിർത്തി.യുഎന്‍ ജനറല്‍ അസ്ലബിയ്ക്കിടെ യുഎന്‍ പ്രതിനിധിയോട് സംസാരിക്കവെയാണ് ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്‍ ടിവി ചാനലായ സിഎന്‍എന്നിനാണ് ഒബാമ ഇക്കാര്യം പറയുന്ന ഓഡിയോ സംഭാഷണം ലഭിച്ചിരിക്കുന്നത്.പുകവലിക്ക് അടിമപ്പെട്ടിരുന്നുവെന്ന കാര്യം ഒബാമ നേരത്തെ ‘ഡ്രീം ഫ്രം മൈ ഫാദര്‍’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. സ്‌മോക്കര്‍ എന്നാണ് തന്നെ ഒബാമ പുസത്കത്തില്‍ വിശേഷിപ്പിച്ചിരുന്നത്. 2008ല്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള പ്രചരണം തുടങ്ങിയപ്പോള്‍ ഒബാമയുടെ പുകവില ശീലവും പുകവലി ഉപേക്ഷിക്കാനുള്ള ശ്രമവും യുഎസ് മാധ്യമങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നല്‍കിയിരുന്നു.രാജ്യത്തെ പൊതുജനാരോഗ്യത്തിന്റെ പ്രചാരകയായ മിഷേല്‍ ഒബാമ നേരത്തെ തന്നെ ഒബാമയുടെ പുകവലി ശീലത്തിലുള്ള അതൃപ്തി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മക്കള്‍ക്ക് മുന്നില്‍ ഒബാമ പുകവലിച്ചിരുന്നില്ലെന്നും മിഷേല്‍ പറഞ്ഞിരുന്നു.
Leave a Reply