Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
2014 ജനുവരിയിലെ പൊങ്കലിന് വിജയ്-അജിത്ത് താരപോരാട്ടത്തിടൊപ്പം വിജയ്, മോഹന്‍ലാല്‍ ടീമിൻറെ ‘ജില്ല’യും രംഗത്തെത്തുന്നു.അജിത് നായകനായി ശിരുത്തൈ ഫെയിം ശിവ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണ് വിജയ്,മോഹന്‍ലാല്‍ ടീമിന്റെ ‘ജില്ല’ക്ക് അതേ സീസണില്‍ പ്രതിയോഗിയായത്.അജിത്തിൻറെ 54 ാമത് ചിത്രമാണിത്.ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണ് വന്നതെങ്കിലും ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. 50 ശതമാനം ചിത്രീകരണമായ സിനിമയുടെ രണ്ടു ഗാനങ്ങള്‍ സ്വിറ്റ്സര്‍ലാന്‍ഡിന്റെ ദൃശ്യഭംഗിയിലാണ് പകര്‍ത്തിയിരിക്കുന്നത്. വിജയ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. സംഗീതമൊരുക്കുന്നത് ദേവിശ്രീ പ്രസാദാണ്.
സന്താനം, ബാല, അപ്പുക്കുട്ടി, വിദാര്‍ഥ്, സുഹൈല്‍, രമേശ് കണ്ണ, അഭിനയ, പ്രദീപ് റാവത്ത് തുടങ്ങിയവരാണ് മറ്റ് താരനിരകൾ. സൂപ്പര്‍ ഗുഡ് ഫിലിംസിന് വേണ്ടി ആര്‍.ബി. ചൌധരി നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഡി. ഇമാനാണ്.
Leave a Reply