Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മസാച്യൂസെറ്റ്സ്: കടല്‍ത്തീരത്തെ മണ്ണില്‍ ജീവശ്വാസത്തിന് വേണ്ടി പിടയുന്ന സ്രാവിനെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ അതിനെ ജീവിതത്തിലേക്ക് തിരികെ ഒഴുക്കുന്നതും ആയ വിഡിയോ ദൃശ്യങ്ങള്‍ വൈറല്‍ ആവുന്നു. ബീച്ചില്‍ കാറ്റുകൊള്ളാനത്തെിയവരുടെ ശ്രമത്തിനൊടുവില്‍ ഏഴടി നീളമുള്ള വെളുത്ത കുട്ടിസ്രാവിനാണ് ജീവന്‍ തിരികെ കിട്ടിയത്.
കടല്‍കാക്കയെ പിടികൂടാനുള്ള ദൗത്യത്തിനിടെ കരയിലേക്ക് കടന്ന് മണ്ണില്‍ അകപ്പെട്ടുപോവുകയായിരുന്നു സ്രാവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബീച്ചിലെ മണ്ണില്‍ ശ്വാസം കിട്ടാതെ പിടയുന്ന സ്രാവിനുമേല്‍ ബക്കറ്റില്‍ വെള്ളം കോരി തുടരെ ഒഴിച്ചുകൊടുക്കുന്ന ദൃശ്യങ്ങളും ഒടുവില്‍ സ്രാവിന്‍റെ വാലില്‍ കയറുകെട്ടി ബോട്ടു വഴികടലില്‍ഏറെ ദൂരം കൊണ്ടു വിടുന്നതുമായ രക്ഷാപ്രവര്‍ത്തന ദൗത്യമാണ് യൂടൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രംഗം കണ്ട് ചുറ്റിലും കൂടി നിന്നവര്‍ ഇവരെ പ്രോല്‍സാഹിപ്പിക്കുന്നതുംകാണാം.
–
https://youtu.be/B88hzsaN3Yk
–
Leave a Reply