Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 3:01 am

Menu

Published on April 26, 2017 at 10:35 am

ബീക്കണ്‍ലൈറ്റ് നിരോധനം; ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍

beacon-light-transport-commissioner-demand-exemptions

തിരുവനന്തപുരം: ബീക്കണ്‍ലൈറ്റ് നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് ആവശ്യപ്പെടണമെന്ന് ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ.

അടിയന്തിര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബീക്കണ്‍ ലൈറ്റ് അനുവദിക്കാനുള്ള അധികാരം സംസ്ഥാനത്തിന്  തിരിച്ചുനല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ബീക്കണ്‍ലൈറ്റുകള്‍ നിരോധിച്ചതിന് പുറമെ ഇത് അനുവദിക്കുന്നതില്‍  സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടായിരുന്ന അധികാരം പൂര്‍ണമായും എടുത്തുകളഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കിയത്.

എതിര്‍പ്പുകളുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ പത്തുദിവസത്തിനുള്ളില്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി ഗതാഗത കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇളവ് ആവശ്യപ്പെടാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

അടിയന്തര സാഹചര്യം എന്ന പട്ടികയില്‍ പൊലീസും ആംബുലന്‍സും ഫോറസ്റ്റും മാത്രമാണ് ഉള്‍പ്പെടുന്നത്്. മുഖ്യമന്ത്രിയും മന്ത്രിമാരും വി.ഐ.പി പട്ടികയിലാണ്. കമ്മിഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി കൂടി കണ്ടശേഷമായിരിക്കും കേന്ദ്രത്തിലേക്ക് അയയ്ക്കുക.

മേയ് ഒന്നുമുതല്‍ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കണമെന്നാണ് നേരത്തെ കേന്ദ്രം നല്‍കിയ നിര്‍ദേശം. ഭൂരിഭാഗം മന്ത്രിമാരും ലൈറ്റ് ഒഴിവാക്കി കഴിഞ്ഞു. കേരളം ഇളവ് ആവശ്യപ്പെട്ടാലും ഒന്നാം തീയതിയ്ക്ക് മുമ്പ് കേന്ദ്രത്തില്‍ നിന്ന്  മറുപടി ലഭിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ഞായറാഴ്ചയോടെ മുഖ്യമന്ത്രിയ്ക്കും ഗതാഗതമന്ത്രി ഉള്‍പ്പടെയുള്ള മറ്റ് ചിലര്‍ക്കും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കേണ്ടി വരും.

നേരത്തെ കേന്ദ്രതീരുമാനം വന്നയുടന്‍ തോമസ് ഐസക്ക് അടക്കം ചില മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് അഴിച്ചുമാറ്റിയതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News