Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 8, 2025 7:10 am

Menu

Published on March 28, 2018 at 12:20 pm

ബിയര്‍ നല്ലതാണ്; എത്രത്തോളം എങ്ങനെയെല്ലാം എന്നറിയാം

bear-drinking-benefits

ബിയര്‍ മിതമായ അളവില്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അടുത്തിടെ ഒരു സ്വീഡിഷ് ഏജന്‍സി നടത്തിയ പഠനപ്രകാരം ആഴ്ച്ചയില്‍ ഒന്നോ രണ്ടോ (അതില്‍ കൂടാന്‍ പാടില്ല) ബിയര്‍ കഴിക്കുന്ന സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 30 ശതമാനം കുറവാണ്. നല്ല സ്ട്രെസ്സ് റിലീവറായി മാത്രമല്ല, മറ്റ് ആരോഗ്യപ്രദമായ പ്രയോജനങ്ങളും ബിയര്‍ നല്കുന്നു.
എല്ലുകള്‍ക്ക് ബലം നല്‍കാനും ബിയറിന് സാധിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടുപിടുത്തം. എൻ്നാല്‍ ദിവസത്തില്‍ രണ്ട് ബിയറില്‍ കൂടുതല്‍ കഴിക്കുന്നത് വിപരീത ഫലമുണ്ടാക്കും എന്നതും വാസ്തവമാണ്. ചെറുപ്പകാലത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ ബിയര്‍ കഴിക്കുന്നത് വാര്‍ദ്ധക്യത്തില്‍ ഇടുപ്പെല്ലിനുണ്ടാകന്‍ സാധ്യതയുള്ള ബലക്കുറവിനും തേയ്മാനത്തിനും സാധ്യത കുറയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാന്‍ ബിയറിന് കഴിയുമത്രേ. എന്നാൽ ഇനി മൊത്തം ബിയർ കുടിച്ചു ഇരിക്കാം എന്ന് ആരും കരുതേണ്ട, ദിവസത്തില്‍ ഒന്നില്‍ കൂടാന്‍ പാടില്ല കേട്ടോ..

ബിയറില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്റുകള്‍ ചര്‍മത്തേയും കലകളേയും ചെറുപ്പമായി സൂക്ഷിക്കാന്‍ സഹായിക്കും. ഓര്‍മശക്തിയെ സഹായിക്കാനും പ്രതിരോധ ശേഷിയെ കൂട്ടാനും ബിയറിനാവുമത്രേ. മാത്രമല്ല, ഡാര്‍ക്ക് ബിയറുകളില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പും ശരീരത്തിന് നല്ലതാണ്.

വളരെ നീണ്ട, വിഷമം പിടിച്ച ഒരു ദിവസത്തിന് ശേഷം ഒരു കോള്‍ഡ് ബിയര്‍ കഴിക്കുന്നത് മൂഡിനെ മാറ്റും എന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. അതിനാല്‍ തന്നെ ഫിറ്റ്‍നസ്സിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബിയര്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. അത്തരത്തില്‍ വിപണിയിലെത്തിയിട്ടുള്ള Lean Machine Ale, Barbell Beer എന്നീ വിദേശ ബിയര്‍ ബ്രാന്‍ഡുകള്‍ അത്‍ലെറ്റുകള്‍ക്ക് പോലും നല്ലതാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

Loading...

Comments are closed.

More News