Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക്:അമേരിക്കൻ വന്യജീവി സങ്കേതത്തിൽ ഇന്ത്യൻ യുവാവ് കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.ട്രെക്കിങ്ങിനു പോയ ദര്‍ശ് പട്ടേലാണ് (22) അപ്രതീക്ഷിതമായി കരടിയുടെ ആക്രമണത്തിന് ഇരയായത്.വെസ്റ്റ് മില്‍ഫോഡില്‍ നാലു കൂട്ടുകാരോടൊപ്പമായിരുന്നു ദർശ് പാട്ടേൽ സഞ്ചാരത്തിനിറങ്ങിയിരുന്നത്.അപ്രതീക്ഷിതമായി ഇവർ കരടിയുടെ മുന്നിൽപ്പെടുകയായിരുന്നു.കരടിയെ മുന്നിൽ കണ്ട യുവാക്കൾ ഭയന്ന് നാലുപാടും ഓടി.എന്നാൽ പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിൽ ദര്‍ശിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.ഈ സമയം മൃതദേഹത്തിന് സമീപത്തു തന്നെയുണ്ടായിരുന്ന കരടിയെ വെടിവച്ചുകൊന്ന ശേഷമാണ് ദർശിൻറെ ജഡം വീണ്ടെടുത്തത്.
Leave a Reply