Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭീകരസത്വത്തെ പ്രണയിച്ച പെണ്‍കുട്ടി. ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് വായിച്ച് ഉറങ്ങാതിരുന്ന രാത്രികള്‍ ചിലര്‍ക്കെങ്കിലും ഓര്‍മയുണ്ടാകും.
ആ സുന്ദരിയും ഭീകരസത്വവും വീണ്ടും പ്രേക്ഷകരെ തേടിയെത്തുകയാണ്.2017 കാത്തിരിക്കുന്ന ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാകും ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ട്രെയിലര്‍ പ്രതീക്ഷക്കൊത്തുയരില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.ട്രെയിലറിനെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്.
ഗ്രാഫിക്‌സുകളുടെ അതിപ്രസരമാണ് ട്രെയിലറിലെന്നാണ് പ്രധാന വിമര്‍ശം. ബീസ്റ്റിന് ഒരു ബീസ്റ്റിന്റെ ലുക്കില്ലെന്നും പരിഹാസമുയര്‍ന്നിട്ടുണ്ട്.
പൂര്‍ണ്ണമായും പുരുഷാധിപത്യത്തിലൂന്നിയ ഒരു കഥ ഇപ്പോഴത്തെ സാമൂഹികപശ്ചാലത്തലത്തില്‍ സിനിമയാകുതിന്റെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുന്നു. സ്വയംപ്രഖ്യാപിത ഫെമിനിസ്റ്റ് എന്ന് വിളിപ്പേരുള്ള എമ്മ വാട്‌സണ്‍ എന്തുകൊണ്ട് ഈ വേഷം തെരഞ്ഞെടുത്തു എന്നും പ്രേക്ഷകര്‍ ചോദിക്കുന്നു.
ട്വിലൈറ്റിന്റെ സംവിധായകന്‍ ബില്‍ കോണ്ടന്‍ തന്നെയാണ് റൊമാന്‍ഡിക് ഫാന്‍ഡസി ചിത്രം ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റും ഒരുക്കുന്നത്.
നേരത്തെയെത്തിയ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ ടീസര്‍ കണ്ടത് 91.8 ദശലക്ഷം പേരാണ്. സ്റ്റാര്‍ വാര്‍സിനെയും ക്യാപ്റ്റന്‍ അമേരിക്കയെയും അവെഞ്ചേഴ്‌സിനെയും പിന്നിലാക്കി കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടീസറെന്ന റെക്കോര്‍ഡ് ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ് സ്വന്തമാക്കി.1991ലാണ് ബ്യൂട്ടിയെയും ബീസ്റ്റിനെയും ഡിസ്‌നി ആനിമേറ്റഡ് ചിത്രമായി തിയറ്ററുകളിലെത്തിച്ചത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സമ്പൂര്‍ണചിത്രമായി വീണ്ടും ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ് പ്രേക്ഷകരിലേക്കെത്തുകയാണ്.ഹാരി പോട്ടര്‍ ഫെയിം എമ്മാ വാട്‌സണാണ് ബ്യൂട്ടിയായി എത്തുന്നത്. ഡാന്‍ സ്റ്റീവന്‍സ് ഭീകരസത്വമായി എത്തുന്നു. ലൂക്ക് ഇവാന്‍സ്, കെവിന്‍ ക്‌ലിന്‍, ജോഷ് ഗാഡ് എന്നിവര്‍ മറ്റു പ്രധാനവേഷങ്ങളിലെത്തും.
91ലെ ആനിമേറ്റഡ് ചിത്രങ്ങളിലെ രംഗങ്ങളോട് നീതി പുലര്‍ത്തുന്നതാണ് 2 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍.
തടവിലായ അച്ഛനെ വിട്ടുകിട്ടാന്‍ ഭീകരസത്വത്തിനൊപ്പം താമസിക്കാന്‍ തയ്യാറാകുന്ന സുന്ദരി ക്രമേണ സത്വവുമായി പ്രണയത്തിലാകുന്നതാണ് പ്രമേയം. കഥയിലേത് പോലെ തന്നെ സംസാരിക്കുന്ന ചായക്കപ്പുകള്‍ക്കും മെഴുകുതിരികള്‍ക്കും സിനിമയിലും മാറ്റമൊന്നുമില്ല.
Leave a Reply