Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 2:39 pm

Menu

Published on March 26, 2014 at 2:38 pm

ഒബാമയേയും ഭാര്യയേയും കുരങ്ങുകളാക്കി ചിത്രീകരിച്ചതിന് ബെല്‍ജിയന്‍ പത്രം മാപ്പുപറഞ്ഞു

belgian-newspaper-apologises-for-depicting-obama

ബ്രസൽസ് : അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേയും ഭാര്യ മിഷേല്‍ ഒബാമയേയും കുരങ്ങുകളാക്കി ചിത്രീകരിച്ച സംഭവത്തിൽ ബെല്‍ജിയന്‍ പത്രം മാപ്പുപറഞ്ഞു. ഫ്ലെമിഷ് ദിനപത്രമായ ഡീ മോര്‍ഗന്‍ ശനിയാഴ്ചത്തെ ആക്ഷേപഹാസ്യ സെക്ഷനായ ദ ഡെയ്‍ലി ഹെറാള്‍ഡ് സെക്ഷനിലാണ് ഒബാമ ദമ്പതിമാരെ അധിക്ഷേപിച്ചത്. ദ ഒബാമ ഹെറാള്‍ഡ് എന്ന തലക്കെട്ടോടെയുള്ള ഫീച്ചറില്‍ ഒബാമയുടേയും ഭാര്യ മിഷേലിൻറെയും മുഖം ഫോട്ടോഷോപ്പ് ചെയ്ത് കുരങ്ങുകളുടെ മുഖത്തോട് സാമ്യമുള്ളതാക്കി മാറ്റുകയായിരുന്നു.റഷ്യന്‍ പ്രസിഡന്റ് വ്ലാദ്‍മിര്‍ പുട്ടിന്‍ പത്രത്തിനു സമര്‍പ്പിക്കുന്ന രീതിയാലാണ് ഫോട്ടോ പ്രസിദ്ധീകരിച്ചത്. അതേ പേജില്‍ തന്നെ “അമേരിക്കയുടെ ആദ്യകറുമ്പന്‍ പ്രസിഡന്റ് കളകള്‍ വില്‍കുന്നു” എന്ന കുറിപ്പോടെ ഒബാമയുടെ മറ്റൊരുഫോട്ടോയുണ്ട്. ഒബാമയുടെ ബെല്‍ജിയന്‍ സന്ദര്‍ശനത്തിനു മുമ്പ് നടന്ന സംഭവം അന്തര്‍ദേശിയ തലത്തില്‍ വന്‍പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.തിങ്കളാഴ്ച ദിപത്രത്തിന്റെ രണ്ടാം പേജിലാണ് ഡീമോര്‍ഗന്‍ തങ്ങളുടെ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News