Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:കേരളം കാണാന്‍ വന്ന് പെരുവഴിയില്‍ ആയിരിക്കുകയാണ് ബെല്‍ജിയക്കാരനായ സ്റ്റീവ് റോബേര്‍ട്ട്. മുംബൈ നിന്ന് കേരളത്തെക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ പണം മുഴുവന്‍ മോഷ്ടിക്കപ്പെട്ട് കേരളത്തില്‍ പെട്ടുപോയിരിക്കുകയാണ് ഈ സഞ്ചാരി. ഫ്രഞ്ചും കുറച്ച് ഇംഗ്ളീഷും മാത്രമേ അറിയൂ. ഒരു നേരത്തെ ഭക്ഷണത്തിന് പോലും കാശില്ലാതെ വല്ലഞ്ഞിരിക്കെയാണ് സ്റ്റീവ്.
തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ 250 യൂറോ അടങ്ങിയ ബാഗ് ആരോ മോഷ്ടിച്ചു.ജെറ്റ് എയർവേയ്സിന്റെ സെപ്തംബര്‍ രണ്ടിന് തിരിച്ചുപോകാന്‍ നാട്ടില്‍ നിന്നും തന്നെ എടുത്ത റിട്ടേണ്‍ ടിക്കറ്റുണ്ട് കൈയില്‍ .ജെറ്റ് എയര്‍വേയ്സ് ടിക്കറ്റ് കണ്ട ആരോ വിമാനത്താവളത്തില്‍ എത്തിച്ചു. അന്ന് മുതല്‍ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിന് മുന്നില്‍ വന്നിരിക്കും. അടുത്തുള്ള ക്രിസ്ത്യന്‍ പള്ളിയിലെ അച്ഛന്‍ റോബേര്‍ട്ടിന്റെ ദയനീയാവസ്ഥ കണ്ട് ഒരു ചെറിയ മുറി തരപ്പെടുത്തി കൊടുത്തിട്ടുണ്ട്. ആരെങ്കിലും വാങ്ങി നല്‍കുന്ന ബിസ്ക്കറ്റാണ് കഴിക്കുന്നത്.സെപ്തംബര്‍ രണ്ടുവരെ ഇവിടെ കഴിയാന്‍ സഹായം തേടുകയാണ് റോബേര്‍ട്ട് ഇപ്പോള്‍ .
Leave a Reply