Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെയൊക്കെ വീടുകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് ജീരകം. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ. അതുപോലെ തന്നെയാണ് ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ.ഇത് നല്ലൊരു ദാഹശമനികൂടിയാണ്.എന്നാല്‍ മലയാളിയുടെ ശീലങ്ങളില്‍ പ്രധാനമാണ് ദാഹിയ്ക്കുമ്പോള്‍ മാത്രം വെള്ളം കുടിയ്ക്കുക എന്നത്.ഇത് കൊണ്ട് നിരവധി ഗുണങ്ങളും ഉണ്ട്.എന്നാൽ ഏതെങ്കിലും സമയത്ത് കുടിക്കുമ്പോൾ അല്ല… രാവിലെ ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിയ്ക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം…
ശരീരത്തിലെ വിഷാംശം
എല്ലാവരുടേയും ശരീരത്തില്‍ ആവശ്യത്തിലധികം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിനെ ഇല്ലാതാക്കാന്‍ ജീരകവെള്ളം അതിരാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
നല്ല ഉറക്കത്തിന്
ഉറക്കത്തിന്റെ അഭാവമാണ് നമ്മുടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം. അതുകൊണ്ട് തന്ന വെറും വയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് രാത്രിയുള്ള ഉറക്കത്തെ വരെ സഹായിക്കുന്നു.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍
ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിയ്ക്കുന്നത് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിനെ സ്വാഗതം ചെയ്യുന്നു.
തടി കുറയ്ക്കാന്‍
അതിരാവിലെ വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ എന്നും രാവിലെ ജീരകമിട്ട വെള്ളം കുടിയ്ക്കുന്നത് ശീലമാക്കി നോക്കൂ ഒരു മാസം കൊണ്ട് കുറയ്ക്കാമെന്ന് കരുതുന്ന തടി വെറും 15 ദിവസം കൊണ്ട് കുറയും.
ദഹനത്തിന് സഹായിക്കുന്നു
ദഹനത്തിന്റെ കാര്യത്തില്‍ ജീരകം ആളൊരു പുലിയാണ്. ജീരകവെള്ളം രാവിലെ തന്നെ കുടിയ്ക്കുന്നത് രാത്രി വരെയുള്ള ദഹനത്തെ സുഗമമാക്കുന്നു.
ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക്
ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ജീരകം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വെറും വയറ്റില്‍ ജീരകമിട്ട വെള്ളം കഴിച്ചു നോക്കൂ.
Leave a Reply