Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നും കറികളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. കറികള്‍ക്ക് വാസനയും രുചിയും വര്‍ദ്ധിപ്പിക്കാനാണ് കറിവേപ്പില ചേര്‍ക്കുന്നതെങ്കിലും അതിന് പ്രദാനം ചെയ്യാന്‍ കഴിവുള്ള ഗുണങ്ങള്‍ അതിലുമേറെയാണ്. പലരും എടുത്തുകളയാറുള്ള ഈ ഔഷധ ഇലയുടെ മൂല്യത്തെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്.നിരവധി അസുഖങ്ങളെ ചെറുക്കാനുള്ള കഴിവ് കരിവേപ്പിലക്കുണ്ട്.
പ്രമേഹത്തിന് ഒരു ഉത്തമ ഔഷധമാണ് കറിവേപ്പില. കറിവേപ്പില അന്നജത്തെ ഗ്ലൂക്കോസാക്കി മാറ്റുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ മുറ്റിയ കറിവേപ്പില പത്തെണ്ണം വച്ച് മൂന്നുമാസത്തോളം കഴിക്കുകയണെങ്കില്‍ പ്രമേഹരോഗത്തിന് നല്ല ശമനമുണ്ടാകും.
കറിവേപ്പില , പച്ചമഞ്ഞൾ, നെല്ലിക്ക ഇവ അരച്ച് ദിവസവും ഓരോ സ്പൂൺ വീതം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം കുറയ്ക്കാൻ ഫലപ്രദമാണ്. കൂടാതെ അമിതഭാരം കുറയ്ക്കുന്നതിനും കറിവേപ്പില വെറുതെ ചവച്ചരച്ചു കഴിക്കുന്നത് വളരെ നല്ലതാണ്.
കറിവേപ്പിലനീരും, നാരങ്ങനീരും ചേര്‍ത്ത് കഴിക്കുന്നത് ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിയ്ക്ക് ആശ്വാസമേകും.
കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഒരു നെല്ലിക്ക വലിപ്പത്തില്‍ രാവിലെ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ അലര്‍ജി സംബന്ധമായ ശ്വാസംമുട്ട് , കാലിലുണ്ടാകുന്ന എക്സിമ എന്ന ത്വക് രോഗം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. പ്രമേഹത്തിനും ഈ പ്രയോഗം വളരെ ഗുണം ചെയ്തു കാണാറുണ്ട്.
കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടു വെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്‍ദ്ധന മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനം കിട്ടും.
കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചുപുരട്ടിയാൽ കുഴിനഖം മാറിക്കിട്ടും.
കറിവേപ്പില ഷുഗർ ലെവൽ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
കാല്‍പ്പാദങ്ങള്‍ വിണ്ടു കീറിയാല്‍ പച്ചമഞ്ഞളും, കറിവേപ്പിലയും കൂട്ടി അരച്ച് ദിവസവും രണ്ട് നേരം വച്ച് ഒരാഴ്ചക്കാലം വിണ്ടു കീറിയ ഭാഗത്ത് പുരട്ടിയാല്‍ രോഗശമനം കിട്ടും.
കറിവേപ്പിലനീരും, നാരങ്ങനീരും ചേര്‍ത്ത് കഴിക്കുന്നത് ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിയ്ക്ക് ആശ്വാസമേകും.
കറിവേപ്പില ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് അകാല നര തടയാനും, മുടിവേരുകള്‍ക്ക് പോഷണം ലഭിക്കാനും സഹായകമാകും. കറിവേപ്പിലയിട്ട് ഇലകള്‍ കരിയുന്നതുവരെ മൂപ്പിച്ചെടുത്ത വെളിച്ചെണ്ണ ഒരു ഹെയര്‍ടോണിക്കായി ഉപയോഗിക്കാം. ഇത് തലയോട്ടിയില്‍ പത്തുമിനിറ്റുനേരം തേച്ചു പിടിപ്പിച്ചതിനു ശേഷം കുളിക്കുന്നത് മുടിയുടെ അഴകിനേയും ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കും.
ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരില്‍ കലക്കിക്കഴിക്കുക.
കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിന്‍ ‘എ’ ധാരാളം ഉള്‍ക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് നേത്രസംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായിരിക്കുന്നതും.
Leave a Reply