Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യ ഗുണങ്ങൾ ഏറെ അടങ്ങിയിരിക്കുന്ന ഉത്തമ പാനീയമാണ് പാൽ .മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാവുന്നതും.ഇതുപോലെ ശര്‍ക്കരയ്‌ക്കും. നാടന്‍ മരുന്നില്‍ ഉള്‍പ്പെടുന്ന ഒന്നുകൂടിയാണ് ശര്‍ക്കര.എന്നാൽ ഇവരണ്ടും ചേർത്ത് കഴിച്ചാലോ…?ഇങ്ങനെ കുടിക്കുന്നത് കൊണ്ടുള്ള ഗങ്ങങ്ങൾ ഇരട്ടിയാണ്.പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുകയും ചെയ്യും.പാലും ശര്‍ക്കരയും ചേരുമ്പോഴുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ….
പാലില്‍ മധുരം ചേര്‍ത്തു കുടിയ്‌ക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ പഞ്ചസാര ഒഴിവാക്കൂ, ശര്‍ക്കര ചേര്‍ക്കൂ. തടി കുറയ്‌ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.
മാസമുറ വേദന കുറയ്‌ക്കുന്നതിനുള്ള നല്ലൊരു ഉപാധിയാണിത്. മാസമുറ വേദന കുറയ്‌ക്കാന്‍ ആയുര്‍വേദം നിര്‍ദേശിയ്‌ക്കുന്ന നല്ലൊരു വഴി.
പാലിന്റെ അസിഡിറ്റി വയറിനെ ബാധിയ്‌ക്കാതിരിയ്‌ക്കാന്‍ സഹായിക്കുന്നൊരു വഴിയാണിത്. വയര്‍ തണുപ്പിയ്‌ക്കാന്‍ ശര്‍ക്കര നല്ലതാണ്. ഇത് പാലില്‍ കലക്കി കഴിയ്‌ക്കുമ്പോള്‍ പാലിന്റെ അസിഡിറ്റി കുറയും
അനീമിയ തടയാനുള്ള നല്ലൊരു വഴിയാണ് പാലില്‍ ശര്‍ക്കര കലക്കി കുടിയ്‌ക്കുന്നത്. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്‌ക്കാവുന്ന ഒരു വഴി.
പാലില്‍ ശര്‍ക്കര കലക്കി കുടിയ്‌ക്കുന്നത് ചര്‍മത്തിനും മുടിയ്‌ക്കും ഏറെ ഗുണകരമാണ്. തിളങ്ങുന്ന ചര്‍മം ലഭിയ്‌ക്കും, മുടിയുടെ ആരോഗ്യവും വര്‍ദ്ധിയ്‌ക്കും.
Leave a Reply