Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 1:41 pm

Menu

Published on January 20, 2016 at 5:05 pm

നിങ്ങൾക്ക് പ്രായം കുറയ്ക്കാണോ..?എങ്കിൽ പേരക്ക കഴിക്കൂ…..

benefits-of-guava-for-skin

നമ്മുടെയൊക്കെ നാടുകളിൽ സുലഭമായി ലഭ്യമാകുന്ന ഫലവർഗ്ഗമാണ് പേരക്ക.ഇഷ്ടം പോലെ എല്ലാ സ്ഥലത്തും വളരും എന്നതുകൊണ്ട് തന്നെ പേരയ്ക്കക്ക് നമ്മള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. എന്നാല്‍ ചര്‍മ്മത്തിന് പ്രായം തോന്നാതിരിയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പേരയ്ക്ക. സൗന്ദര്യ സംരക്ഷണത്തില്‍ മാത്രമല്ല ആരോഗ്യ കാര്യത്തിലും പേരയ്ക്ക തന്നെയാണ് മുന്നില്‍.ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി ആണ് പേരയ്ക്കയില്‍ ഉള്ളത്. ഇത് ചര്‍മ്മത്തില്‍ചുളിവ് വീഴ്ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. മാത്രമല്ല ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. പേരയ്ക്ക നിറയെ ആരോഗ്യ ഗുണങ്ങളാണ്. ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറഞ്ഞാല്‍ തന്നെ ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാവും. മുഖക്കുരുവും ഇല്ലാതാക്കാന്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല പേരയ്ക്ക കുരുകളഞ്ഞ് പേസ്റ്റാക്കി മുഖത്ത് അരച്ചിടുന്നതും നല്ലതാണ്.സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇത്രയധികം നമ്മെ സഹായിക്കുന്ന വില കുറഞ്ഞ ഫലം വേറെ ഇല്ലെന്നു തന്നെ പറയാം. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക.

Loading...

Comments are closed.

More News