Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഞ്ഞിവെള്ളത്തിൻറെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ എന്നും അടുക്കളയ്‌ക്ക് പുറത്താണ് കഞ്ഞിവെള്ളത്തിന്റെ സ്‌ഥാനം.പ്രത്യേകിച്ച് ഇന്നത്തെ തലമുറയാകട്ടെ കഞ്ഞി വെള്ളം കുടിയ്ക്കാന്‍ പോലും മെനക്കെടാറില്ല. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ കഞ്ഞി വെള്ളം കുടിയ്ക്കുന്നത് കൊണ്ട് ചില ഗുണങ്ങള്‍ ഉണ്ട്. കഞ്ഞി വെള്ളം കുടിയ്ക്കുന്നവര്‍ ആരോഗ്യഗുണങ്ങള്‍ എന്നതിലുപരി ക്ഷീണം മാറ്റാനും ദാഹമകറ്റാനുമാണ് ശ്രമിക്കുന്നത്. എന്നാല്‍ രാവിലെ എഴുന്നേറ്റയുടനെ കഞ്ഞി വെള്ളം കുടിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.
ക്ഷീണം കുറയ്ക്കുന്നു
പലപ്പോഴും ക്ഷീണം കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ക്ഷീണത്തെ അകറ്റാനുള്ള ഒറ്റമൂലിയാണ് കഞ്ഞി വെള്ളം എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
മലബന്ധം ഇല്ലാതാക്കുന്നു
പലരും രാവിലെ തന്നെ അനുഭവിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മലബന്ധം. മലബന്ധം ഇല്ലാതാക്കാന്‍ രാവിലെ തന്നെ കഞ്ഞിവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.
എക്സിമ പോലെയുള്ളവ അകറ്റുന്നു
എക്സിമ പോലെയുള്ള തൊലിയിൽ വരുന്ന അസുഖങ്ങൾ കഞ്ഞിവെള്ളം ഉപയോഗിച്ച് അകറ്റാൻ സാധിക്കും. തൊലിപ്പുറത്തുണ്ടാകുന്ന താരൻ മൂലമോ ഒക്കെ വരാവുന്ന കുരുക്കൾ ഉള്ള ഭാഗത്ത് കഞ്ഞിവെള്ളം കോട്ടൻ തുണി ഉപയോഗിച്ച് തേയ്ച്ചു കൊടുക്കുക. ഇതിനു പരിഹാരമുണ്ടാകും. എക്സിമ ഉള്ളവർക്ക് കഞ്ഞിവെള്ളം തണുപ്പിച്ച ശേഷം പ്രശ്നം ഉള്ള ഭാഗത്ത് നന്നായി പുരട്ടി കൊടുത്താൽ മതിയാകും.
ശാരീരികവും മാനസികവുമായ ഊര്‍ജ്ജം
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് കഞ്ഞി വെള്ളം കുടിയ്ക്കുന്നത് വളരെ നല്ലതാണ്. രാവിലെ തന്നെ കഞ്ഞിവെള്ളം കുടിച്ചാല്‍ ഇത് മാനസികമായും ഉണര്‍വ്വ് നല്‍കാന്‍ സഹായിക്കും.
നിര്‍ജ്ജലീകരണം
നിര്‍ജ്ജീലകരണം പോലുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തെ വളരെ പ്രതികൂലമായാണ് ബാധിക്കുക. ഇതിനെ ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
ഡയറിയ തടയുന്നു
ഡയറിയ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും കഞ്ഞി വെള്ളത്തിന് കഴിയും. കഞ്ഞി വെള്ളം രാവിലെ തന്നെ വെറും വയറ്റില്‍ ഉപ്പിട്ട് കുടിയ്ക്കാം.
വയറിളക്കം തടയാന്‍
വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരെ പലപ്പോഴും കഞ്ഞി വെള്ളം സഹായിക്കാറുണ്ട്.
Leave a Reply