Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:27 pm

Menu

Published on January 20, 2017 at 2:25 pm

ആപ്പിള്‍ ജ്യൂസ് കുട്ടികള്‍ക്ക് നല്‍കാം

best-benefits-of-apple-juice

ഏറെ പോഷകസമൃദ്ധവും രുചികരവുമാണ് ആപ്പിള്‍. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാവുകയും ചെയ്യും.

കുട്ടികള്‍ക്ക് ആപ്പിള്‍ ജ്യൂസ് നല്‍കുന്നത് നിര്‍ജ്ജലീകരണ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അന്തരീക്ഷ താപനില കൂടിയ സാഹചര്യത്തില്‍ നിര്‍ജ്ജലീകരണത്തിന് സാധ്യത വളരെയധികമാണെന്നതിനാല്‍ തന്നെ കുട്ടികള്‍ക്ക് ഇവ ഏറെ ഫലപ്രദമാണ്.

കാനഡയിലുള്ള യൂണിവേഴ്സിറ്റി ഓഫ് കാലഗറിലെ ഗവേഷകനായ സ്റ്റീഫന്‍ ബി. ഫ്രീഡ്മാനാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരുന്നത്.

ഛര്‍ദ്ദി, ഡയേറിയ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുമ്പോഴുള്ള നിര്‍ജ്ജലീകരണം ചടയാന്‍ നേര്‍പ്പിച്ച ആപ്പിള്‍ ജ്യൂസ് കഴിക്കുന്നതാണ് നല്ലത്. മറ്റ് സോഫ്റ്റ് ഡ്രിങ്കുകളേക്കാള്‍ സഹായകരമാണിത്.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളില്‍ സോഫ്റ്റ് ഡ്രിങ്കുകളും 17 ശതമാനത്തോളം പേരില്‍ നേര്‍പ്പിച്ച ആപ്പിള്‍ ജ്യൂസും നല്‍കി. ആപ്പിള്‍ ജ്യൂസ് കഴിക്കുന്ന 17 ശതമാനത്തോളം കുട്ടികളിലും നിര്‍ജ്ജലീകരണം ഇല്ലാതാക്കാനും സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കുന്ന 25 ശതമാനത്തോളം കുട്ടികളില്‍ അതേ അവസ്ഥ ഇടക്കിടെ ആവര്‍ത്തിക്കാനും കാരണമായി എന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News