Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 5:11 pm

Menu

Published on April 22, 2014 at 12:10 pm

ഗാനം ആലപിച്ചത് പ്രദീപ് കുമാര്‍, അവാര്‍ഡ് ലഭിച്ചത് കാര്‍ത്തികിന്;സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പുതിയ വിവാദത്തില്‍

best-playback-singermale-mistaken-for-kerala-state-film-award-2014

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തെച്ചൊല്ലി പുതിയ വിവാദം.മികച്ച ഗായകനുള്ള അവാര്‍ഡ് ആളുമാറി നല്‍കിയെന്നതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.മികച്ച ഗായകനുള്ള അവാര്‍ഡ് ഒറീസ എന്ന ചിത്രത്തിലെ ജന്മാന്തരങ്ങളില്‍ എന്ന ഗാനത്തിന് കാര്‍ത്തികിനാണ് ലഭിച്ചത്. എന്നാല്‍ യാഥാര്‍ഥത്തില്‍ ഗാനം ആലപിച്ചത് പ്രദീപ് ചന്ദ്രകുമാറാണ്.ജന്മാന്തരങ്ങള്‍ എന്ന പാട്ട് ആദ്യം പാടിച്ചത് കാര്‍ത്തിക്കിനെ കൊണ്ടുതന്നെയാണ്. എന്നാല്‍ അത് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പ്രദീപിനെ കൊണ്ട് വീണ്ടും മാറ്റി പാടിച്ചതെന്ന് പാട്ടിന്റെ സംഗീതസംവിധായകന്‍ രതീഷ് വേഗ പറഞ്ഞത്. അവാര്‍ഡിന് സമര്‍പ്പിച്ച രേഖകളിലും സിഡിയിലും കാര്‍ത്തികിന്റെ പേരായിരുന്നു ഗായകനായി ചേര്‍ത്തിരുന്നത്. എന്നാല്‍ ഇത് അതേപടി വിഴുങ്ങി ചലച്ചിത്ര അക്കാദമിയും സംസ്ഥാന അവാര്‍ഡ് ജൂറിയും ഔദ്യോഗിക രേഖകളിലും വാര്‍ത്താക്കുറിപ്പിലും അബദ്ധം ആവര്‍ത്തിക്കുകയായിരുന്നു.പുരസ്‌കാരം മാറിപ്പോയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും തെറ്റ് പരിഹരിക്കാന്‍ എത്രയും വേഗം ജൂറിയെ സമീപിക്കുമെന്നുംരതീഷ് അറിയിച്ചു. ആദ്യമായി കിട്ടിയ പുരസ്‌കാരം ആളുമാറി പ്രഖ്യാപിച്ചതില്‍ അല്പം വിഷമുണ്ടെങ്കിലും പ്രതീക്ഷിക്കാത്തതായതിനാല്‍ അധികം ദുഃഖിക്കുന്നില്ലെന്ന് പ്രദീപ് ചന്ദ്ര പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News