Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
“അടുത്തതെന്ത് എന്ന് നിങ്ങൾക്ക് ഒരിക്കലും ഊഹിക്കാനാവില്ല”. A Brilliant Unpredictable Horror Thriller
സിനിമ കണ്ട ആളെന്ന നിലയ്ക്കുള്ള മുന്നറിയിപ്പ്: ചുരുങ്ങിയത് ഒരു 18-20 വയസ്സിന് താഴെയുള്ള കുട്ടികളെ ഈ സിനിമ കാണിക്കാതിരിക്കുക. ഒരു സിനിമയും കണ്ട് ആരും നല്ലതും ചീത്തയും ആകും എന്ന പൂർണ്ണമായ വാദം ഇല്ലെങ്കിലും ഈ ചിത്രം കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനം അൽപ്പം വലുതാവാം.
ആദ്യമേ പറയട്ടെ, സിനിമയുടെ ആസ്വാദനത്തെ ലവലേശം ബാധിക്കുന്ന യാതൊരു വിധത്തിലുള്ള കഥാ വിവരണത്തിനും ഞാൻ മുതിരുന്നില്ല. കാരണം തീർത്തും ആസ്വദിച്ചു കാണണമെങ്കിൽ പ്രധാന കഥയെ കുറിച്ച് ഒരു അറിവ് പോലും ഇല്ലാതിരിക്കുന്നതാണ് കാണാത്തവർക്ക് നല്ലത്. അതിനാൽ ധൈര്യമായി തുടർന്നുള്ള പാരഗ്രാഫ് വായിക്കാം.
Better Watch Out
Year: 2017
Genre: Horror, Thriller
പന്ത്രണ്ടു വയസ്സുകാരനായ തങ്ങളുടെ മകനെ രാത്രി അവർ പുറത്തു പോകുമ്പോൾ നോക്കാനായി ഒരു പെണ്കുട്ടിയെ ഏല്പിക്കുകയാണ് പതിവ്. അന്നും ആ പതിവ് തെറ്റിയില്ല. ഭാര്യയും ഭർത്താവും കൂടെ പുറത്തുപോകാൻ നേരമായപ്പോയേക്കും ആ പെണ്കുട്ടി എത്തുകയും ചെയ്തു. അതൊരു ക്രിസ്മസ് രാത്രി കൂടിയായിരുന്നു. വീട്ടിൽ അവളും ആ പന്തരണ്ടുവയസ്സുകാരനും തനിയെ. തന്നെക്കാൾ ഒരുപാട് പ്രായക്കൂടുതൽ ഉള്ളതാണെങ്കിലും അവളോട് ആ പയ്യന് ഒരു ചെറിയ താല്പര്യം ഉണ്ട്. പ്രണയമെന്നോ അടുപ്പമെന്നോ ശാരീരിക മാനസിക താത്പര്യമെന്നോ തുടങ്ങി ആ പ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്ന എന്ത് വികാരം എന്ന് വേണമെങ്കിലും അതിന് പേരിടാം. അങ്ങനെ അവളോട് അവൻ ഒരു അടുപ്പം കാണിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടന്ന്.. അവരുടെ വീടിന് പുറത്ത് ആരോ.. കാൽപ്പെരുമാറ്റം.. സിഗ്നൽ ഫോണിൽ കിട്ടാതിരിക്കൽ.. പോലീസിനെ വിളിച്ചിട്ട് കിട്ടാതിരിക്കൽ.. ക്രിസ്മസ് കാരണം പുറത്തെ കോലാഹലങ്ങൾ കൊണ്ട് അകത്ത് നടക്കുന്നത് ആരും അറിയാതിരിക്കൽ.. രണ്ടുപേരും കൂടെ പേടിച്ചു കട്ടിലിനു അടിയിൽ ഒളിക്കൽ.. ഒരു അജ്ഞാതൻ വീടിനുള്ളിൽ കയറൽ.. ശോ.. ഇത് നമ്മുടെ സ്ഥിരം ക്ളീഷേ home invasion കഥയല്ലേ.. ഇതൊക്കെ എത്ര കണ്ടതാ എന്നും കരുതി സിനിമ മെല്ലെ ഫാസ്റ്റ് അടിക്കാൻ ഒരുങ്ങിയതായിരുന്നു. പെട്ടന്ന് ദേ.. കഥ ആകെ മാറി.. അതുവരെ കണ്ടതൊക്കെ ഒന്നുമല്ലായിരുന്നു. അവിടന്നങ്ങോട്ടാണ് സംഭവം തുടങ്ങുന്നത് തന്നെ. ആകെ അമ്പരപ്പിച്ചുകൊണ്ടു ഓരോ നിമിഷവും ത്രില്ലിങ്ങായി കഥ നീങ്ങി.
ഇത്രയും ഭാഗം പറഞ്ഞത് കൊണ്ട് പേടിക്കണ്ട. സിനിമയുടെ മുഖ്യ കഥയെ കുറിച്ചോ സസ്പെൻസിനെ കുറിച്ചോ യാതൊന്നും ഞാൻ ഇവിടെ പരാമർശിച്ചിട്ടില്ല. ധൈര്യമായി കാണാം. സസ്പെൻസ് നില നിർത്തിക്കൊണ്ടു തന്നെ നിർത്തട്ടെ. ആദ്യത്തെ ഒരു 25% ഭാഗത്തോളമുള്ള രംഗങ്ങൾ കണ്ട് സിനിമ ഒഴിവാക്കേണ്ട, കാരണം അവിടെ നിന്നും അങ്ങോട്ടാണ് ചിത്രം ആരംഭിക്കുന്നത് തന്നെ. ചിത്രം ഇനി ഇഷ്ടപ്പെടുന്നവരും പെടാത്തവരും ഉണ്ടാവാം. അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമായ സിനിമാ ആസ്വാദനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം. ആരും ക്ലാസ്സിക്/മഹത്തായ സിനിമകൾ അല്ല ഇത് എന്നും പറഞ്ഞു വരേണ്ടതില്ല, കാരണം ഇതൊരു ഹൊറർ സിനിമ മാത്രമാണ്. ത്രില്ലിംഗ് ആയി ആദ്യാവസാനം കണ്ടിരിക്കാൻ പറ്റുന്ന ചിത്രം.
Rating: 7/10
Leave a Reply