Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:43 am

Menu

Published on October 18, 2013 at 8:08 pm

മുന്തിരിജ്യൂസ് കുടിച്ച് വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക

beware-of-driving-after-having-grape-juice

കാഞ്ഞിരപ്പള്ളി: മുന്തിരിജ്യൂസ് കുടിച്ചശേഷം വാഹനം ഓടിച്ചാലും പോലീസ് ബ്രീത്ത് അനലൈസറില്‍ ഊതിച്ചാല്‍ കുടുങ്ങിയേക്കും. കോലഞ്ചേരി സ്വദേശിയായ ബൈക്ക്‌യാത്രികനാണ് മുന്തിരിജ്യൂസ് കുടിച്ച് വെട്ടിലായത്. വീട്ടിലേക്ക് പോകുംവഴി കൂത്താട്ടുകുളത്തിനുസമീപത്തുള്ള ഒരു കടയില്‍നിന്ന് മുന്തിരിജ്യൂസ് കുടിച്ച ശേഷം യാത്രതുടര്‍ന്ന യുവാവിനെ വാഹനപരിശോധന നടത്തുന്ന പോലീസ് പിടികൂടി ഊതിച്ചു. അപ്പോള്‍ ബ്രീത്ത് അനലൈസര്‍ ശബ്ദമുണ്ടാക്കി. മദ്യപിച്ചിട്ടില്ലെന്ന് യുവാവ് ആവര്‍ത്തിച്ചുപറഞ്ഞിട്ടും പോലീസിന് വിശ്വാസമായില്ല. തുടര്‍ന്ന് പച്ചവെള്ളത്തില്‍ വായ് കഴുകിയശേഷം ഊതിച്ചപ്പോള്‍ അനലൈസര്‍ ശബ്ദിച്ചില്ല. ഇതോടെയാണ് യുവാവിനെ വിട്ടയച്ചത്. ‘മീഠാപാന്‍’ മുറുക്കാന്‍ ചവച്ചിട്ട് ഊതിയാലും കുടുങ്ങുമെന്ന് പറയുന്നു. വായ് നല്ലവണ്ണം കഴുകിയശേഷം ഊതിയാല്‍ അനലൈസര്‍ അനങ്ങില്ല. ചെറിപ്പഴം കൂടുതല്‍ കഴിച്ചിട്ട് ഊതിയാലും അനലൈസര്‍ പിടികൂടുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. മദ്യപിച്ചവര്‍ ഊതുമ്പോള്‍ അനലൈസറിന്റെ സെന്‍സര്‍ രക്തത്തിലെ മദ്യത്തിന്റെ അളവ് കാണിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News