Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 9:14 am

Menu

Published on September 28, 2017 at 1:16 pm

രാമലീല കാണും; നൂറുശതമാനവും അവള്‍ക്കൊപ്പമെന്നും ഭാഗ്യലക്ഷ്മി

bhagyalakshmi-ramaleela-dileep

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനായി പുറത്തിറങ്ങിയ ചിത്രം രാമലീല തീര്‍ച്ചയായും കാണുമെന്ന് നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടന്‍ ചെയ്ത കുറ്റാരോപണത്തിന്റെ പേരില്‍ സിനിമയെ ശിക്ഷിക്കാന്‍ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ സിനിമ മാത്രമല്ല, ഇപ്പോഴിറങ്ങുന്ന എല്ലാ സിനിമയും കാണാറുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമയിലെ ഒരു തൊഴിലാളി സംഘടനയുടെ വൈസ് പ്രസിഡന്റാണ് താന്‍. തന്റെ സഹപ്രവര്‍ത്തകരാണ് ആ സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ടത്. സിനിമ എന്ന തൊഴിലാണ് തനിക്കും അന്നം തരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ സിനിമയ്ക്ക് വേണ്ടി അതിന്റെ സംവിധായകന്‍ ഒട്ടേറെ കഷ്ടപ്പെട്ടിട്ടുണ്ട്. അരുണ്‍ഗോപി എന്ന സംവിധായകന്റെ അഞ്ച് വര്‍ഷത്തെ കഷ്ടപ്പാടാണ് രാമലീല എന്ന ചിത്രമെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

എങ്കിലും നൂറുശതമാനവും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി. നൂറുശതമാനവും അവള്‍ക്കൊപ്പമാണ് താന്‍. അതേ സമയം രാമലീലയുടെ സംവിധയകനോടൊപ്പവും.

ഈ സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റാരും നടിയെ ആക്രമിച്ച കേസില്‍ ഒരു തരിമ്പുപോലും ആരോപണ വിധേയരായിട്ടില്ലെന്നും പിന്നെ, ഈ നടന്റെ പേരില്‍ മാത്രം സിനിമയെയും തന്റെ സഹപ്രവര്‍ത്തകരെയും വേദനിപ്പിക്കാന്‍ കഴിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സിനിമ നല്ലതാണെങ്കില്‍ നല്ല അഭിപ്രായം പറയും. അത് കേസിനെ ബാധിക്കില്ല. സഹതാപ തരംഗം നോക്കിയൊന്നുമല്ല കോടതി ശിക്ഷ വിധിക്കുന്നത്. തെളിവുകള്‍ നോക്കിയാണ്. അയാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസ് അത് കോടതിയില്‍ തെളിയിക്കട്ടെ, ഭാഗ്യലക്ഷ്മി പറയുന്നു.

കെ.പി.എ.സി ലളിത ജയിലില്‍ ദിലീപിനെ കാണാന്‍ പോയതിലെ വിയോജിപ്പും ഭാഗ്യലക്ഷ്മി ആവര്‍ത്തിച്ചു. ലളിതച്ചേച്ചി ദിലീപിനെ കാണാന്‍ ജയിലില്‍ പോയതില്‍ തനിക്ക് ശക്തമായ പ്രതിഷേധമുണ്ട്. നടിമാരൊന്നും ജയിലില്‍ ദിലീപിനെ കാണാന്‍ പോകാതിരുന്നതില്‍ ആശ്വാസമുണ്ടെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നു. എനിക്കുള്ള മറുപടിയായാണോ ചേച്ചി പോയതെന്ന് അറിയില്ല. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇരുന്നുകൊണ്ട് കുറ്റാരോപിതനായ നടനെ കാണാന്‍ പോയതിനെ ഒരു രീതിയിലും ന്യായീകരിക്കാനാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെയുടേതാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയാകുന്ന തരത്തിലാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News