Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:42 am

Menu

Published on January 11, 2016 at 11:55 am

നാഗവല്ലി ശബ്ദവിവാദത്തിൽ ഫാസിലിനു മറുപടിയുമായി ഭാഗ്യലക്ഷമി

bhagyalakshmi-reply-to-fazil

മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രത്തിന്റെ തമിഴ് ഡബ്ബിംഗിന് തന്റെ ശബ്ദമല്ല ഉപയോഗിച്ചത് എന്ന സംവിധായകന്‍ ഫാസിലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ഭാഗ്യലക്ഷ്മി രംഗത്ത്. ഫാസിലിന്റെ ഇതേക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വന്ന അഭിമുഖം താന്‍ വായിച്ചിട്ടില്ല പക്ഷെ 22 വര്‍ഷം മുന്‍പ് പുറത്തുവന്ന ചിത്രത്തേക്കുറിച്ച് ഫാസില്‍ ഇപ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ താനെന്താണ് മറുപടി പറയുകയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഡബ്ബിംഗ് രംഗത്ത് ഇത്തരം കാര്യങ്ങളൊക്കെ സര്‍വ്വസാധാരണമാണ്. ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

മണിച്ചിത്രത്താഴില്‍ ശോഭന നാഗവല്ലിയായി മാറുമ്പോള്‍ പറയുന്ന തമിഴ് ഡയലോഗുകള്‍ക്ക് ശബ്ദം പകര്‍ന്നത് ഭാഗ്യലക്ഷ്മിയല്ലെന്നായിരുന്നു മനോരമ ആഴ്ചപതിപ്പിലെ ഓര്‍മ്മപ്പൂക്കള്‍ എന്ന പംക്തിയില്‍ ഫാസില്‍ എഴുതിയത്. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത കഥാപാത്രമാണ് മണിച്ചിത്രത്താഴിലെ ഗംഗ. ഗംഗയ്ക്ക് ചിത്തഭ്രമം വരുമ്പോഴാണ് തമിഴ് നര്‍ത്തകി നാഗവല്ലിയായി ഗംഗ നാഗവല്ലിയായി മാറുന്നത്. ശോഭനയുടെ കഥാപാത്രത്തിന് ശബ്ദം പകരാന്‍ ഭാഗ്യലക്ഷ്മിയെയാണ് സംവിധായകന്‍ നിശ്ചയിച്ചത്. ഇതുപ്രകാരം ഗംഗയുടെ മലയാളത്തിലുള്ളതും നാഗവല്ലിയുടെ തമിഴില്‍ ഉള്ളതുമായ ഡയലോഗുകള്‍ ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ ശബ്ദമിശ്രണം നടത്തുമ്പോള്‍ ശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു അപാകത ചൂണ്ടിക്കാട്ടി. ശബ്ദം മാറ്റിയാണ് ഭാഗ്യലക്ഷ്മി മലയാളം, തമിഴ് ഡയലോഗുകള്‍ ഡബ്ബ് ചെയ്തിരുന്നതെങ്കിലും ചിലയിടങ്ങളില്‍ സാമ്യം തോന്നിക്കുന്നുവെന്നായിരുന്നു അവരുടെ പരാതി. ചിത്രത്തിന് പൂര്‍ണത ആഗ്രഹിച്ച ഫാസില്‍ തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയെക്കൊണ്ട് നാഗവല്ലിയുടെ ഭാഗം ഡബ്ബ് ചെയ്യിക്കുകയായിരുന്നു.

മണിച്ചിത്രത്താഴിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ ക്രെഡിറ്റ് ടൈറ്റിലില്‍ ദുര്‍ഗയുടെ പേരില്ല. മണിച്ചിത്രത്താഴില്‍ നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ആരാണ് എന്നതില്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആശക്കുഴപ്പം സൃഷ്ടിക്കപ്പെട്ടിരുന്നു. നാഗവല്ലിയുടെ ശബ്ദവും ഭാഗ്യലക്ഷ്മിയുടേതാണെന്നായിരുന്നു വര്‍ഷങ്ങളായി കേട്ടിരുന്നത്. ചിലര്‍ തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ് ഈ ഭാഗം ഡബ്ബ് ചെയ്‌തെന്ന വാദവുമായി എത്തിയെങ്കിലും സംവിധായകന്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല.

Loading...

Leave a Reply

Your email address will not be published.

More News