Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കല്‍ക്കത്ത:’ജനഗണമന’ എന്നു തുടങ്ങുന്ന നമ്മുടെ ദേശീയഗാനം ഒരിക്കല്‍ പോലും പാടിയിട്ടില്ലാത്ത ഇന്ത്യക്കാര്‍ ആരുമുണ്ടാവില്ല.എന്നാല്‍ രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ ഭാരത ഭാഗ്യ വിധാതാ എന്ന ഗാനത്തിന്റെ ആദ്യത്തെ കുറച്ചുഭാഗം മാത്രമാണ് നമ്മുടെ ദേശീയ ഗാനമായി അറിയപ്പെടുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ലായിരിക്കും.
ദേശീയഗാനമുള്‍പ്പെടുന്ന കവിതയിലെ മുഴുവന്‍ ഭാഗങ്ങളും ഉള്‍പ്പെടുത്തി ഇതാ ഒരു ഗാനം. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ശ്രീജിത് മുഖര്‍ജിയുടെ പുതിയ ചിത്രമായ രാജ്കാഹിനിക്ക് വേണ്ടിയാണ് ഈ ഗാനം ഒരുക്കിയത്. ഇതിന് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഗാനം ഇതു വരെ 208,287 പേര്‍ കണ്ടു കഴിഞ്ഞു.
പ്രമുഖ ബംഗാളി ഗായകരായ കബീര്‍ സുമന്‍,രൂപം ഇസ്ലാം, കൗഷികി ചക്രബര്‍ത്തി തുടങ്ങിയവരാണ് ഗാനം ആലപിച്ചിട്ടുള്ളത്. വിഭജന കാലത്തെ കഥ പറയുന്ന സിനിമയില്‍ ഋതുപര്‍ണ സെന്‍ ഗുപ്ത, പര്‍ണോ മിത്ര, ആബിര്‍ ചാറ്റർജി, ജിഷ്ണു സെന്‍ഗുപ്ത എന്നിവര്‍ അഭിനയിക്കുന്നു.
വീഡിയോ കാണാം
–
–
Leave a Reply