Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അരുപത്തിയഞ്ചാം വയസ്സിലും 28 കാരന്റെ വേഷം അഭിനയിക്കാൻ ഒരു മേക്ക്അപ്പ് പോലും ആവശ്യമില്ലാത്ത ഒരേ ഒരു നടനേ ഇന്ന് ഈ ഇന്ത്യാ മഹാരാജ്യത്ത് തന്നെ ഉള്ളു… സാക്ഷാൽ നമ്മുടെ മമ്മൂക്ക.
അദ്ദേഹത്തിന്റെ ഈ ഗ്ലാമര്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി ഒരു പുതിയ സിനിമ വരുന്നു, ‘ഭാസ്‌കര്‍ ദ റാസ്‌കല്‍’.! സിദ്ദഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നേരത്തെ തസ്‌കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ന്യൂ ഇയര്‍ ദിനത്തില്‍ റിലീസ് ചെയ്തു. കസവുടുത്ത ചുള്ളന്‍ മണവാളന്‍ ലുക്കിലാണ് മമ്മൂട്ടി യുടെ ഫസ്റ്റ് ഗെറ്റപ്പ്. താര ജോഡികളുടെ മുൻ ചിത്രങ്ങളെ പോലെ തന്നെ പ്രതീക്ഷയ്ക്കപ്പുറം വളരുന്ന ഒരു മികച്ച ചിത്രം തന്നെ ആകട്ടെ എന്ന് പ്രതീക്ഷിക്കാം.
–
Leave a Reply